Wednesday, March 18, 2026 Last Updated 5 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 03.40 PM

ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും; വീഡിയോ

deepika-padukone
photo-www.instagram.com/pallav_paliwal

ബോളിവുഡിന്റെ സൂപ്പര്‍ ക്യൂട്ട് താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ദീര്‍ഘകാലം പ്രണയിച്ച വിവാഹം ചെയ്ത ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, മകള്‍ ദുവ പദുക്കോണ്‍ സിങ്ങിന്റെ ജനനത്തിനുശേഷം, ദീപികയും രണ്‍വീറും പേരന്റ്ഹുഡ് ആസ്വദിക്കുന്ന തിരക്കിലാണ്.

അടുത്തിടെ മുംബൈയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളില്‍ പങ്കെടുത്ത താരദമ്പതികളുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുംബൈയില്‍ നടന്ന അംബാനി കുടുംബത്തിന്റെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളിലായിരുന്നു താരദമ്പദികള്‍ പങ്കെടുത്തത്.

സ്വര്‍ണ്ണ നിറത്തിലെ സ്യൂട്ടിലും ബണ്‍ ഹെയര്‍സ്റ്റൈലിലും അതി സുന്ദരിയായിരുന്നു ദീപിക. ക്ലീന്‍ ഷേവ് ലുക്കിലായിരുന്നു രണ്‍വീര്‍ സിങ് എത്തിയത്. ഇരുവരും പ്രാര്‍ഥിക്കുന്നതും,വണങ്ങുന്നതും വീഡിയോയില്‍ കാണാം. വളരെക്കാലത്തിനുശേഷം ഇരുവരെയും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ഗായകന്‍ ഹര്‍ഷ്ദീപ് കൗറും ദീപികയ്ക്കും രണ്‍വീറിനുമൊപ്പമുളള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

2024 സെപ്റ്റംബറിലായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ ആദ്യത്തെ കണ്മണി ദുവാ സിംഗ് പദുക്കോണിനെ വരവേറ്റത്. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കണ്‍മണിയെ ഇരുവർക്കും ലഭിച്ചത്. വാവയുടെ ക്യൂട്ട് കാല്‍പാദങ്ങളുടെ ചിത്രം പങ്കിട്ടാണ് ഇവര്‍ കുഞ്ഞിന്റെ പേര് ആരാധകരെ അറിയിച്ചത്. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെ ആദ്യ ചിത്രവും അന്നാണ് പങ്കിട്ടത്.

Ads by Google
Thursday 28 Aug 2025 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google