Wednesday, March 18, 2026 Last Updated 5 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 11.14 AM

ഇളയ മകള്‍ അലീസയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ട് സുസ്മിത സെന്‍

sushmita-sen
photo-www.instagram.com/sushmitasen47/

ഇളയ മകള്‍ അലീസയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കിട്ട് നടി സുസ്മിത സെന്‍. മകള്‍ക്കൊപ്പമുളള മനോഹരമായ ഒരു കൂട്ടം ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

‘പതിനാറാം ജന്മദിനാശംസകള്‍ ഷോണ, എനിക്കറിയാവുന്ന ഏറ്റവും മധുരമുളള പതിനാറ്... ഇല്ല , ഞാന്‍ പക്ഷപാതപരനല്ല, മനോഹരമായ ആത്മാവിന്റെ, ഏറ്റവും ദയയുളള ഹൃദയത്തിന്റെയും ഏറ്റവും സ്‌നേഹനിര്‍ഭരമായ സാന്നിധ്യത്തിന്റെയും വളരെ അഭിമാനിയായ അമ്മ. ഇനിയും ഒരുപാട് വരാനിരിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ അത്ഭുതത്തോടെ സാക്ഷ്യം വഹിക്കുന്നു. എത്ര മാന്ത്രികമായ ഒരു വര്‍ഷം നിങ്ങളെ കാത്തിരിക്കുന്നു എന്റെ ഷോണ , ദൈവം എപ്പോഴും നിങ്ങള്‍ക്ക് ഏറ്റവും മികച്ച അനുഗ്രഹങ്ങള്‍ നല്‍കട്ടെ... നിങ്ങളുടെ വിധി നിങ്ങളെപ്പോലെ മനോഹരമാകട്ടെ ’സുസ്മിത കുറിച്ചു.

അലീസയുടെ രണ്ട് ക്യൂട്ട് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സമാധാനം, സ്‌നേഹം സന്തോഷം, മധുര പതിനാറ്, അലീസ എന്ന അനുഗ്രഹം എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നടി നല്‍കിയിരിക്കുന്നത്.

മറ്റൊരു വീഡിയോയില്‍ അലീസ എന്ന ഈ അത്ഭുതത്തിനായി ഞാന്‍ 10 വര്‍ഷമായി കാത്തിരുന്നു, നിന്നെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു എന്നാണ് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

2010 ലാണ് സുസ്മിത അലീസയെ ദത്തെടുക്കുന്നത്. അലിഷയെ കൂടാതെ റെനീ എന്ന ഒരു മകള്‍ കൂടിയുണ്ട് സുസ്മിതയ്ക്ക്. 2000 ലായിരുന്നു നടി റെനിയെ ദത്തെടുത്തത്. രണ്ട് പെണ്‍മക്കളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന അമ്മ എന്ന നിലയില്‍ തന്റെ അനുഭവത്തെക്കുറിച്ച് സുസ്മിത പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

അതേസമയം മൂത്ത മകളായ റെനീ ഒരു നടിയെന്ന നിലയില്‍ സ്വന്തം പാതകെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ഇതിനകം തന്നെ നിരവധി പ്രോജക്ടുകളില്‍ റെനീ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Thursday 28 Aug 2025 11.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google