Wednesday, March 18, 2026 Last Updated 1 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 09.32 AM

‘‘രേണു സുധി ഫ്രോഡാണ്, പോക്ക് കേസല്ലേ എന്ന് ചോദിച്ചവരുണ്ട്; പല ചാനലുകളും രേണു സുധിയെ വിറ്റ് ഞംഞം അടിച്ചിട്ട് ഒരു നാണവുമില്ലാതെ കുറ്റം പറയും...’’ ശാരിക കെബി

ബിഗ് ബോസ് മലയാളത്തിലൂടെ രേണു സുധിയെന്ന പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് മത്സരാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകയുമായ ശാരിക കെബി രേണുവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
Renu Sudhi, Sarika KB, Sarika about renu sudhi
Sarika K B about Renu Sudhi (Image Source: Youtube)

മിമിക്രി കലാകാരനും അഭിനേതാവുമായിരുന്ന കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയില്‍ താരമായത്. കൊല്ലം സുധിയുടെ വാക്കുളിലൂടെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിരുന്ന രേണുവിനെ പിന്നീട് സൈബര്‍ മീഡിയ ശരിക്കും അറ്റാക്ക് ചെയ്തിട്ടുണ്ട്. ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളും ഇന്റിമേറ്റ് റീല്‍സ് വീഡിയോകളും പങ്കിട്ടു തുടങ്ങിയപ്പോഴാണ് രേണുവിന് നെഗറ്റീവ് കമന്റുകളും വന്നു തുടങ്ങിയത്.
രേണു സുധിയുടെ പല അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നായിരുന്നു മാധ്യമപ്രവര്‍ത്തക ശാരിക കെബിയ്ക്കൊപ്പമുള്ള രേണുവിന്റെ അഭിമുഖം. സെലിബ്രിറ്റി അഭിമുഖം നടത്തുന്ന ശാരിക സിനിമാ നിരൂപകയും സംവാദകയും വാര്‍ത്ത അവതാരകയുമൊക്കെയാണ്. പക്ഷേ രേണു സുധി അതിഥിയായി എത്തിയ ഹോട്ട് സീറ്റ് പരിപാടിയിലൂടെയാണ് ശാരിക പ്രശസ്തയായി മാറിയത്. അതില്‍ രേണുവിനോട് ശാരിക ചോദിച്ച ചില ചോദ്യങ്ങള്‍ കാഴ്ചക്കാര്‍ക്കിടയിലും മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. രേണുവുമായിട്ടുള്ള അഭിമുഖത്തിന് പിന്നാലെ ശാരിക രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയയായി. ആ പരിപാടിക്ക് കിട്ടിയ പ്രശസ്തി തന്നെയാണ് ശാരിക ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥിയായി എത്താനുള്ള പ്രധാന കാരണമായി മാറിയത്.
ബിഗ് ബോസില്‍ എത്തിയ ശേഷം ശാരികയും രേണുവും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ശാരിക ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായി. ശാരിക പുറത്തായപ്പോള്‍ രേണു സുധി പൊട്ടിക്കരയുകയായിരുന്നു.
ഇപ്പോഴിതാ രേണു സുധിയെ കുറ്റം പറയുന്നവർക്ക് ഉളുപ്പുണ്ടോ എന്ന് ചോദിക്കുകയാണ് ശാരിക. രേണു അധ്വാനിക്കുന്ന സ്​ത്രീയാണെന്നും അവര്‍ ആരുടേയും അടുക്കള കാര്യങ്ങള്‍ അന്വേഷിക്കുകയോ കിടപ്പറ കാര്യങ്ങള്‍ അന്വേഷിക്കുകയോ ആരുടെയും അവിഹിതങ്ങള്‍ അന്വേഷിക്കാനോ പോകുന്നില്ലെന്നുമാണ് ശാരിക പറയുന്നത്.
‘‘രേണു സുധിയെ വ്യക്തിപരമായി ഇഷ്ടമാണ്. കാരണം അവര്‍ ഒരു അധ്വാനിക്കുന്ന സ്ത്രീ ആണ്. അവര്‍ ആരുടേയും അടുക്കള കാര്യങ്ങള്‍ അന്വേഷിക്കുകയോ കിടപ്പറ കാര്യങ്ങള്‍ അന്വേഷിക്കുകയോ ആരുടെയും അവിഹിതങ്ങള്‍ അന്വേഷിക്കാനോ പോകുന്നില്ല. അവര്‍ സുധിച്ചേട്ടന്റെ വൈഫ് ആണെന്ന് പറഞ്ഞ് കൊണ്ട് പണിയെടുത്ത് അന്തസ്സായി ജീവിക്കുന്നു.
ഗോപികയും ദിലീപും ചെയ്തത് അവരും ദാസേട്ടനും കൂടി റീല്‍സ് ചെയ്തതല്ലേ ഉളളൂ. അതിന് എന്താണ് മലയാളികള്‍ക്ക് ഇത്ര പ്രശ്‌നം. അങ്ങനെ നന്മമരമാണ് മലയാളികളെങ്കില്‍ എന്തുകൊണ്ട് ചിലരെയൊക്കെ സബ്‌സ്‌ക്രൈബ് ചെയ്ത് ഇട്ടിരിക്കുന്നു നേരിട്ട് കാണാന്‍. ഉളുപ്പുണ്ടോ ഇവനൊക്കെ. എന്നിട്ട് അവര്‍ രേണു സുധിയെ പറയുന്നു.
രേണു സുധിയെ പറയുന്നതിന്റെ ലോജിക് എനിക്ക് അന്നും ഇന്നും മനസ്സിലായിട്ടില്ല. ഇപ്പോഴും എന്നോട് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്, അവര്‍ പോക്ക് കേസല്ലേ എന്ന്. ഞാന്‍ പറയും, എങ്ങനെ പറയാന്‍ പറ്റുന്നു എന്ന്. എന്റെ കുടുംബത്തില്‍ ഉളളവര്‍ പറയും, അവളൊരു ഫ്രോഡാണ് എന്ന്. എങ്ങനെയാണ് നിങ്ങള്‍ക്ക് അങ്ങനെ പറയാന്‍ സാധിക്കുന്നത്.
അവര്‍ വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണ്. നമ്മുടെ കണ്‍മുന്നിലല്ലേ കാണുന്നത്. അവര്‍ ഒളിഞ്ഞും മറഞ്ഞും ഒന്നും ചെയ്യുന്നില്ലല്ലോ. അതിന് അവരുടെ വീട്ടില്‍ പോയി നോക്കുക, കട്ടിലിനടിയില്‍ സുധിച്ചേട്ടന്റെ കപ്പ് കിടക്കുന്നുണ്ടോ നോക്കുക, അവരുടെ മകനെ അതിലേക്ക് പിടിച്ചിടുക, ഇതൊക്കെ എന്താണ്. ഇവര്‍ക്ക് ആര്‍ക്കും പൈസ കിട്ടുന്നില്ലല്ലോ. പിന്നെ ഒരു മനസ്സുഖം. ഒരു അന്തസ്സില്ലേ.
എന്തായാലും പണി കിട്ടാന്‍ തുടങ്ങിയിട്ടുണ്ട്. യൂട്യൂബ് തന്നെ ഓരോരുത്തര്‍ക്കും പണി കൊടുത്ത് തുടങ്ങിയിട്ടുണ്ട്. ചാനലുകാരാണ് ഏറ്റവും മാരകം. ഈ ചാനലുകാരെ ആരെയും രേണു സുധി നേരിട്ട് ആക്രമിച്ചിട്ടില്ല. ഒന്നും പറഞ്ഞിട്ടില്ല. രേണു സുധിയെ വിറ്റ് കാശാക്കുന്നു. രേണു സുധിയെ വിറ്റ് ഞംഞം അടിച്ചിട്ട് ഒരു നാണവും ഇല്ലാതെ രേണുവിനെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയാണ്. അവര്‍ കേസ് കൊടുത്തു. ഇപ്പോള്‍ കുറച്ച്‌ ഒതുങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു.
എന്നിട്ടും അവരെ വിടാതെ കുറച്ച്‌ സൈക്കോ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നടക്കുന്നു. എന്നെ ചാനലിന് താഴെ വന്ന് തെറി വിളിക്കുന്നുണ്ട്. അങ്ങനെ തെറി വിളിച്ച ഒന്നിനേയും വെറുതെ വിട്ടിട്ടില്ല. ഇവന്മാര്‍ എന്താണ് വിചാരിച്ചിരിക്കുന്നത്. നമുക്കൊന്നും തെറി അറിയില്ല എന്നാണോ. നല്ല തെറി ഇംഗ്ലീഷിലും മലയാളത്തിലും അറിയാം,
എന്റെ ഹോട്ട് സീറ്റിന് അപ്പുറവും ഇപ്പുറവും എന്ന് പറയാം രേണു സുധിയുടെ ജീവിതത്തെ കുറിച്ച്‌. രേണു സുധിയെ തെറി പറഞ്ഞ് കൊണ്ടിരുന്നവര്‍ക്കൊക്കെ ഹോട്ട് സീറ്റിന് ശേഷം രേണു മാലാഖയായി, ഞാന്‍ ഹോട്ട് സീറ്റിലുമായി. അത് എന്റെ കഴിവാണ്. ഞാന്‍ തന്നെ ഞെട്ടിപ്പോയി. രേണു സുധിക്ക് ഒറ്റ നെഗറ്റീവില്ല. നെഗറ്റീവ് മുഴുവന്‍ എനിക്കായിരുന്നു. ആ വീഡിയോ യൂട്യൂബില്‍ തന്നെ 15 ലക്ഷം പേര്‍ കണ്ടു. 10കെ ആളുകള്‍ തന്നെ തെറി വിളിച്ചു, രേണു സുധിയെ കാണാനല്ല, എന്നെ കാണാനാണ് അത്രയും പേര്‍ അവിടെ വന്നത്. അത് എന്റെ വിജയമാണ്...’’ ശാരിക പറഞ്ഞു.

Ads by Google
Thursday 28 Aug 2025 09.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google