Wednesday, March 18, 2026 Last Updated 1 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 11.45 AM

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്

anchor, stage

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയ്ക്കിടെ കുഴഞ്ഞു വീണ രാജേഷിനെ ഉടന്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതം ആണെന്നാണ് വിവരം. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും അദ്ദേഹം നിലവില്‍ വെന്റിലേറ്ററില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ്ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'' നമ്മുടെ പ്രിയ കൂട്ടുകാരന്‍ രാജേഷ് കേശവിന് ഇപ്പോള്‍ വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയുടെ അവസാനമാണ് അവന്‍ തളര്‍ന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ രാജേഷിനെ കൊച്ചി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നു. പക്ഷെ വീണപ്പോള്‍ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് Angioplastyl ചെയ്തു. അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന അവന്‍ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍). തലച്ചോറിനെയും ചെറിയ രീതിയില്‍ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ജീവിതത്തിലേക്ക് അവനു തിരിച്ചു വരാന്‍ ഇനി വേണ്ടത് സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥന കൂടി ആണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സ്റ്റേജില്‍ തകര്‍ത്തു പെര്‍ഫോമന്‍സ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റര്‍ ബലത്തില്‍ കിടക്കാന്‍ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാല്‍ അവന്‍ എണീറ്റു വരും.. പഴയ പോലെ സ്റ്റേജില്‍ നിറഞ്ഞാടുന്ന... നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല... അവന്‍ തിരിച്ചു വരും.. വന്നേ പറ്റൂ....

Pls come back my dear most Buddy'' .

anchor, stage

ഡിസ്‌നി, സ്റ്റാര്‍, സണ്‍, സീ നെറ്റ്‌വര്‍ക്കുകള്‍ തുടങ്ങിയ പ്രമുഖ ചാനലുകളില്‍ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷന്‍ ഇവന്റുകളിലും രാജേഷ് ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. നീന, ഹോട്ടല്‍ കാലിഫോര്‍ണിയ, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലും രാജേഷ് കേശവ് അഭിനയിച്ചിട്ടുണ്ട്.

Ads by Google
Wednesday 27 Aug 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google