Wednesday, March 18, 2026 Last Updated 1 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 26 Aug 2025 12.06 PM

വിട്ടുപിരിഞ്ഞ അച്ഛന്‍ അപ്രതീക്ഷിതമായി സ്‌ക്രീനില്‍; വേദിയില്‍ പൊട്ടിക്കരഞ്ഞ് ആര്യ; വീഡിയോ

arya-sibin
photo-www.instagram.com/arya.badai/

ഡിജെയും കൊറിയോഗ്രാഫഹുമായ സിബിനും നടി ആര്യയും ഓഗസ്റ്റ് 20 നായിരുന്നു വിവാഹിതരായത്. ആര്യയുടെ മകള്‍ ഖുഷിയായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം. മകളായിരുന്നു ആര്യയെ വിവാഹവേദിയിലേക്ക് കൈ പിടിച്ച് നയിച്ചത്. സിബിന്‍ ആര്യയ്ക്ക് താലി ചാര്‍ത്തുമ്പോഴും വേദിയില്‍ നിറചിരിയുമായി നില്‍ക്കുന്ന ഖുഷിയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ ഇവരുടെ വിവാഹവേദിയില്‍ നിന്നുളള മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞ് യാത്രയായ തന്റെ പതാവ് വിവാഹാശംസ നേരുന്ന എഐ വീഡിയോ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി കാണാനിടയായപ്പോള്‍ വികാരനര്‍ഭരയായി പൊട്ടിക്കരയുന്ന ആര്യയെ വീഡിയോയില്‍ കാണാം.

ആര്യയുടെയും സിബിന്റെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. മേയ് മാസമായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

Ads by Google
Tuesday 26 Aug 2025 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google