Wednesday, March 18, 2026 Last Updated 1 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 26 Aug 2025 10.05 AM

കന്നഡ നടന്‍ ദിനേഷ് മംഗളൂരു അന്തരിച്ചു

dies

ബെംഗളൂരു: പ്രശസ്ത കന്നഡ നടന്‍ ദിനേഷ് മംഗളൂരു ( 63) അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് രാവിലെ കുന്ദാപുരയിലെ ഒരു ആശുപത്രിയിലായിരുന്നു അന്ത്യം.യാഷ് ചിത്രം കെജിഎഫിലെ സ്വര്‍ണക്കടത്തുകാരന്‍ ഷെട്ടി ഭായി എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് അദ്ദേഹം.

നാടകത്തിലൂടെയാണ് ദിനേഷ് വിനോദലോകത്തേക്ക് വന്നത്. പിന്നീട് സിനിമയില്‍ സഹസംവിധായകനായും കലാസംവിധായകനായും അദ്ദേഹം ചുവടുമാറ്റി. ഏകദേശം 200 സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉളിദവരു കണ്ടാന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങള്‍, സ്ലം ബാല, ദുര്‍ഗ, സ്‌മൈല്‍, അതിഥി, സ്‌നേഹം, നാഗഭ തുടങ്ങിയവയാണ് ദിനേശ് മംഗളൂരു അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭൗതികശരീരം ബെംഗളൂരുവിലേക്ക് കൊണ്ടുവരാനുളള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ലഗ്ഗെരെയില്‍വെച്ചായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

Ads by Google
Tuesday 26 Aug 2025 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google