Wednesday, March 18, 2026 Last Updated 1 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 03.44 PM

' മോണിക്കാ' ഗാനത്തിന് ചുവടുവച്ച് മാളവിക മേനോനും സുഹൃത്തുക്കളും; വീഡിയോ

viral, video

' മോണിക്കാ' ഗാനത്തിന് ചുവടുവച്ച് നടി മാളവിക മേനോനും സുഹൃത്തൃക്കളും. ഡാന്‍സ് വീഡിയോ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഗായിക രേഷ്മ രാഘവേന്ദ്ര ഉള്‍പ്പെടെയുളള വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ പരിപാടിയ്ക്കായി പോയതിനിടയില്‍ എടുത്ത വീഡിയോ ആണ് വൈറലാകുന്നത്.

' നമ്മള്‍ എല്ലാവരും ഒരുമിച്ച് അടിപൊളിയാണല്ലോ' എന്ന് രേഷ്മ രാഘവേന്ദ്ര കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. അതെ എന്ന് മാളവിക മറുപടി നല്‍കിയിട്ടുമുണ്ട്. ' അടിപൊളി', ' സൂപ്പര്‍' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.

രജനികാന്ത് ചിത്രം കൂലിയ്ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ഗാനമാണ് ' മോണിക്ക'. പൂജ ഹെഗ്ഡെയും സൗബിന്‍ ഷാഹിറുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പാട്ടിലെ നടന്‍ സൗബിന്റെ ഡാന്‍സ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Sunday 24 Aug 2025 03.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google