Wednesday, March 18, 2026 Last Updated 4 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 12.38 PM

' അമ്മയില്‍' വനിതാ നേതൃത്വം വന്നതില്‍ സന്തോഷം' ; റിമ കല്ലിങ്കല്‍

amma, female

അമ്മ സംഘടനയില്‍ വനിതാ നേതൃത്വം വന്നതില്‍ സന്തോഷമുണ്ടെന്ന് നടി റിമ കല്ലിങ്കല്‍. സംഘടനയില്‍ ഒരുപാട് കാര്യങ്ങള്‍ ആദ്യമായി നടക്കുകയാണെന്നും അതിനെ നല്ല രീതിയിലാണ് കാണുന്നതെന്നും റിമ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിമ.

അമ്മയില്‍ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എന്താണ് പ്രതികരണം എന്ന ചോദ്യത്തോട് രൂക്ഷമായാണ് റിമ പ്രതികരിച്ചത്.

'ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാര്‍ഡ് കിട്ടിയിട്ടുണ്ട്. നിങ്ങള്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ ഒരു പോയിന്റിലാണ് ജീവിതത്തില്‍ ഞാന്‍ നില്‍ക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ', റിമ പറഞ്ഞു.

Ads by Google
Sunday 24 Aug 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google