Wednesday, March 18, 2026 Last Updated 3 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 11.51 AM

' ഞാന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്, കുലസ്ത്രീ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ്' ; സ്വാസിക

actress, about

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. കഴിഞ്ഞ വര്‍ഷമായിരുന്നു സ്വാസികയും നടനും മോഡലുമായ പ്രേം ജേക്കബും തമ്മിലുളള വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ചിത്രം വാസന്തിയുടെ പ്രെമോഷനിടെ സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിന്ദൂരം തൊടാനും താലി അണിയാനും കുലസ്ത്രീയായി നടക്കാനുമൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ് താനെന്നാണ് സ്വാസിക പറഞ്ഞത്.

'ഞാന്‍ കല്യാണം കഴിച്ചത് തന്നെ സിന്ദൂരം ഇടാനാണ്. സത്യമായിട്ടും. എന്നെ ആളുകള്‍ എപ്പോഴും കുലസ്ത്രീ എന്നാണ് കളിയാക്കാറുള്ളത്. എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സാധാരണ ഞാന്‍ സിന്ദൂരം നീട്ടിയാണ് ഇടാറുള്ളത്, ഇപ്പോള്‍ ഞാന്‍ കുറച്ചേ ഇട്ടുള്ളൂ. താലി ഇടാന്‍ എനിക്കിഷ്ടമാണ്. ഇതെല്ലാം എന്റെയിഷ്ടമാണ്. എനിക്കു പറ്റുന്ന പോലെയൊക്കെ ചെയ്യും. വീട്ടില്‍ ഇരിക്കുമ്പോഴെല്ലാം രാവിലെ എണീറ്റ് ഞാന്‍ സിന്ദൂരം തൊടും,' സ്വാസികയുടെ വാക്കുകളിങ്ങനെ.

' വൈഗൈ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമയിലെത്തുന്നത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. സിനിമയ്‌ക്കൊപ്പം സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Ads by Google
Sunday 24 Aug 2025 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google