Wednesday, March 18, 2026 Last Updated 8 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 11.31 AM

' ഗജനി' യില്‍ ആദ്യം നായകനായി അഭിനയിച്ചത് അജിത്ത്, രണ്ട് ദിവസം ഷൂട്ട് ചെയ്ത ഫൂട്ടേജ് ഇപ്പോഴും കയ്യിലുണ്ട്' ; വെളിപ്പെടുത്തി എ.ആര്‍ മുരുഗദോസ്

ajith, for

സൂര്യ, അസിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി ഇന്നും സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ആമിര്‍ഖാനെ നായകനാക്കി മുരുഗദോസ് തന്നെ ഹിന്ദിയില്‍ ഗജിനി റീമേക്ക് ചെയ്തിരുന്നു. ബോളിവുഡിലും വലിയ വിജയമാണ് ചിത്രം നേടിയത്.

അതേസമയം ഗജനിയില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെയായിരുന്നുവെന്ന് പറയുകയാണ് മുരുഗദോസ്. തന്റെ ഏറ്റവും പുതിയ ചിത്രം ' മദ്രാസി' യുടെ പ്രൊമോഷന്‍ സമയത്താണ് സംവിധായകന്‍ ഗജനിയെകുറിച്ച് മനസുതുറന്നത്.

'അജിത്കുമാറിനെ വച്ചാണ് ഗജിനി തുടങ്ങിയത്. എന്നാല്‍ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാന്‍ കടവുള്‍ എന്ന ചിത്രം ആദ്യമായി ചെയ്യേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളര്‍ത്തിക്കൊണ്ടിരുന്ന സമയമായതിനാല്‍ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാന്‍ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം. എന്നാല്‍ നോര്‍മല്‍ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്'', മുരുഗദോസ് വെളിപ്പെടുത്തി.

Ads by Google
Sunday 24 Aug 2025 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google