Wednesday, March 18, 2026 Last Updated 1 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 03.58 PM

' തലവര' കണ്ട് നിറകണ്ണുകളോടെ അര്‍ജുന്‍ അശോകന്‍; വീഡിയോ

gets, after

അര്‍ജുന്‍ അശോകന്‍ നായകനായി ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ' തലവര'. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രം കണ്ട ശേഷം നിറകണ്ണുകളോടെ ഇറങ്ങുന്ന അര്‍ജുന്‍ അശോകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം മഹേഷ് നായായണനും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ 'പാണ്ട' എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയത്.

അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്.

Ads by Google
Friday 22 Aug 2025 03.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google