Wednesday, March 18, 2026 Last Updated 6 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 22 Aug 2025 03.12 PM

' ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണമെന്ന് ഭര്‍ത്താവ് വരെ പറഞ്ഞു' ; അമ്മയ്‌ക്കൊപ്പം വീട് വിട്ട് ഇറങ്ങി നടി ലൗലി

her, family

അമ്മയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് ഗാന്ധിഭവനില്‍ കഴിയുകയാണ് നടി ലൗലി ബാബു ഇപ്പോള്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന അമ്മയ്‌ക്കൊപ്പം പത്തനാപുരം ഗാന്ധിഭവനിലാണ് ലൗലി താമസിക്കുന്നത്. അമ്മയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ് വരെ തന്നോട് ആവശ്യപ്പെട്ടുവെന്നും പത്തനാപുരം ഗാന്ധി ഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ പങ്കുവെച്ച വീഡിയോയില്‍ ലൗലി പറയുന്നു.

ലൗലിയുടെ വാക്കുകള്‍:

'92 വയസുണ്ട് അമ്മയ്ക്ക്. കാലം മാറിയപ്പോള്‍ മക്കള്‍ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളു. ആണും പെണ്ണുമായി ഞാന്‍ ഒറ്റ മോളാണ്. അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടാവില്ലേ? ഇത് വലിയ ബുദ്ധിമുട്ടാണ്. ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണമെന്ന് ഭര്‍ത്താവ് വരെ എന്നോട് പറഞ്ഞു. അതെനിക്കു വലിയ സങ്കടമായി.

അന്നു മുതല്‍ ഞാന്‍ അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ കൊണ്ടു പോയാല്‍ അമ്മ ഒറ്റയ്ക്കാവില്ലേ? അമ്മയ്ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പിന്നെ ഞാന്‍ ആലോചിച്ചു.

ഞാന്‍ കൂടെ പോയാല്‍ അമ്മയ്ക്ക് സന്തോഷമാകും. നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന് ഞാന്‍ അമ്മയോടു പറഞ്ഞു. അപ്പോള്‍ നീ എന്റെ കൂടെയുണ്ടെങ്കില്‍ ഞാന്‍ എവിടെ വേണമെങ്കിലും വരാമെന്ന് അമ്മ പറഞ്ഞു. മക്കള്‍ രണ്ടു പേരും കൂടി ഇവിടെ വന്നു. അവര്‍ അമ്മയെ കാണാതെ പോയി. മക്കളെ വളര്‍ത്തി. കൊച്ചുമക്കളെ പൊന്നുപോലെ വളര്‍ത്തി.

അവര്‍ ഇവിടെ വന്ന് അമ്മയെ കാണാതെ പോയത് എനിക്ക് സഹിക്കാനായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവരെന്ത്യേ എന്ന് അമ്മ ചോദിച്ചു. അവര്‍ വരുമെന്നോര്‍ത്ത് വൈകുന്നേരം വരെ അമ്മ നോക്കിയിരുന്നു. പക്ഷേ, അവര്‍ വന്നില്ല. വാര്‍ധക്യം ഒരവസ്ഥയാണ്. അമ്മയെ നോക്കാന്‍ ഞാനുണ്ട്. എന്നെ നോക്കാന്‍ ആരുണ്ടാകും എന്നു ചോദിക്കുന്നവരോട് ഗാന്ധി ഭവനുണ്ടാകുമെന്ന വിശ്വാസമാണുള്ളത്.'

ദ് ഗിഫ്റ്റ് ഓഫ് ഗോഡ്, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പ്രണയം, നാലു പെണ്ണുങ്ങള്‍, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സിനിമകളില്‍ ലൗലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ നാടകത്തിലും സീരിയലിലും സജീവമായിരുന്നു ലൗലി.

സ്വന്തം വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കും അമ്മ ഒരു ഭാരമാണെന്ന് തോന്നിയപ്പോള്‍ അഭിനയ ജീവിതം ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം ഗാന്ധിഭവനില്‍ അഭയം തേടുകയായിരുന്നു ലൗലിയും.

Ads by Google
Friday 22 Aug 2025 03.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google