Sunday, March 22, 2026 Last Updated 14 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 05.09 PM

എസി സ്ഥാപിക്കാൻ ഇരുനില വീടിനു മുകളിൽ കയറി; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

payyad

തിരുവനന്തപുരം∙ പേയാട് അലക്കുന്നം ഭാഗത്ത് ഇരുനില വീടിന്റെ മുകളിൽ എസി സ്ഥാപിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ സ്വദേശി അഖിൽ (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

‘അജിത് കുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ച മുഖ്യമന്ത്രി കുറ്റവാളി, ചുമതലയിൽ തുടരാൻ അർഹനല്ല’: സണ്ണി ജോസഫ്
അഖിലും മറ്റൊരു യുവാവും ചേർന്നാണ് എസി സ്ഥാപിക്കുന്നതിനായി എത്തിയത്. ഇതിനിടെ കാൽ വഴുതി വീടിന്റെ ഷെയ്ഡിൽ തട്ടി അഖിൽ കിണറ്റിലേക്കു വീഴുകയായിരുന്നു. അഗ്നിശമന സേനയെത്തി കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Ads by Google
Saturday 16 Aug 2025 05.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google