Sunday, March 22, 2026 Last Updated 13 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 04.11 PM

കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം, തന്നെ കത്തിച്ചാലും പറയേണ്ടത് പറയും'; വെള്ളാപ്പള്ളി നടേശൻ

vellappally nadeshan

കോട്ടയം: വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്‍റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കരുതെന്നും തന്‍റെ കോലം അല്ല തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു . മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

സമുദായത്തെപ്പറ്റിയും അവകാശങ്ങളെ പറ്റിയും സംസാരിക്കുമ്പോൾ എങ്ങനെ വര്‍ഗീയതയാകും?. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. അല്ലാതെ എന്ത് തെറ്റാണ് ചെയ്തത്?. മലപ്പുറത്ത് കത്തിച്ചത് തന്‍റെ കോലം അല്ല, ഈഴവസമുദായത്തിന്‍റേ കോലമാണ് അവർ കത്തിച്ചത്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര.

Ads by Google
Saturday 16 Aug 2025 04.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google