Sunday, March 22, 2026 Last Updated 14 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 01.02 PM

ഫോണെടുത്തില്ല, വാതില്‍ തുറന്നില്ല; പെരുമ്പാവൂരില്‍ വനിതാ ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

in

പെരുമ്പാവൂര്‍: ആലുവ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (35) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിറക്കര വിജയകുമാറിന്റെ മകളാണ്. ഇവര്‍ തനിച്ചുതാമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്‌ളാറ്റില്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ആശുപത്രിയില്‍നിന്ന് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഫ്‌ളാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടര്‍ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്.

അനസ്തീസിയോളജിസ്റ്റായ ഇവര്‍ അനസ്തീസ്യക്ക് ഉപയോഗിക്കുന്ന മരുന്ന് സ്വയം കുത്തിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Ads by Google
Saturday 16 Aug 2025 01.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google