Sunday, March 22, 2026 Last Updated 11 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 16 Aug 2025 09.40 AM

മകന്‍ മാതാപിതാക്കളെ മദ്യപിച്ച് വന്ന കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ; വിവാഹം നടത്തിക്കൊടുക്കാത്ത വൈരാഗ്യം

uploads/news/2025/08/796303/babu.jpg

ആലപ്പുഴ: ആലപ്പുഴയില്‍ മകന്‍ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രണയം മാതാപിതാക്കള്‍ അംഗീകരിക്കാത്തതും മറ്റൊരു വിവാഹത്തിന് അവസരം നല്‍കാത്തതിലുമുള്ള വൈരാഗ്യമാണെന്ന് പ്രതി ബാബു പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാര്‍ഡ് പനവേലിപ്പുരയിടത്തില്‍ 70 കാരനായ തങ്കരാജനേയും 69 കാരി ആഗ്നസിനേയും വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് മകന്‍ ബാബു കുത്തിക്കൊന്നത്.

വ്യാഴാഴ്ച മാതാപിതാക്കളോട് ബാബു, 100 രൂപ ആവശ്യപ്പെട്ടെങ്കിലും അത് അച്ഛനും അമ്മയും കൊടുത്തില്ല. ഇതില്‍ ക്ഷുഭിതനായി ആദ്യം അമ്മയെയും പിന്നീട് അച്ഛനെയും കുത്തിക്കൊല്ലുകയായിരുന്നു. മുമ്പ് പച്ചക്കറിക്കടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നടത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മ ഇതിനെ എതിര്‍ത്തു. ഇതോടെ അമ്മയോട് കടുത്ത പകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി. മറ്റൊരു വിവാഹം ഉറപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല.

ഇതോടെ മദ്യപിച്ച് വീട്ടിലെത്ത് വഴക്കുണ്ടാക്കുന്നത് ബാബു പതിവാക്കിയിരുന്നു. മദ്യപിക്കാന്‍ പണമാവശ്യപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. മകന്‍ വീട്ടില്‍ പതിവായി വഴക്കുണ്ടാക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ബാബുവിനെതിരെ അമ്മ പരാതി നല്‍കിയിരുന്നു. ബാബുവിനെ പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം വിവരം ബാബു സഹോദരിയെയും അയല്‍വാസികളെയും അറിയിക്കുകയായിരുന്നു. പിന്നീട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബാബുവിനെ ബാറില്‍നിന്നാണ് പൊലീസ് പിടികൂടിയത്.

Ads by Google
Saturday 16 Aug 2025 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google