Sunday, March 22, 2026 Last Updated 11 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 14 Aug 2025 01.05 PM

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിന് തിരിച്ചടി ; ക്ലീന്‍ ചിറ്റ് നല്‍കിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി

uploads/news/2025/08/796138/ADGP-ajithkumar.jpg

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിന് തിരിച്ചടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും ഇക്കാര്യത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ നേരത്തേ അന്വേഷണം നടത്തി അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

ഇതാണ് ഇപ്പോള്‍ കോടതി തള്ളിയത്. അജിത്കുമാറിന് നല്‍കിയ ക്ലീന്‍ചിറ്റിനെതിരേ നെയ്യാറ്റിന്‍കരസ്വദേശിയായ അഭിഭാഷകന്‍ നാഗരാജ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇതോടെ പരാതിക്കാരന്റെ മൊഴി കോടതി നേരിട്ടെടുക്കുകയും ചെയ്യും. ഈ വിഷയത്തില്‍ കോടതിയുടെ നേരിട്ടുള്ള അന്വേഷണം കൂടി നടത്തുമെന്നാണ് ജസ്റ്റീസ് എ മനോജ്കുമാര്‍ നല്‍കുന്ന സൂചന. കേസിലെ പ്രാഥമിക നടപടിക്രമമായി മൊഴിയെടുക്കാന്‍ ഹാജരാകാന്‍ പരാതിക്കാരനായ നാഗരാജനോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പരാതിക്കാരനായ തന്റെ മൊഴി പോലും എടുത്തിട്ടില്ലെന്നും നാഗരാജ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 1994 മുതല്‍ 2005 വശരയുള്ള ആസ്തിയും ആദായനികുതി വിവരവും കണക്കാക്കിയിട്ടില്ലെന്നും നാഗരാജ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി കോടതി വീണ്ടും എടുത്തത് ജൂണ്‍ 10 നായിരുന്നു. എട്ടുതവണ കോടതി വാദം കേട്ട ശേഷമാണ് വിധി പറഞ്ഞത്.

2016 ഫെബ്രുവരി 19 തിരുവനന്തപുരത്ത് കവടിയാറില്‍ 33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി പത്തു ദിവസത്തിനുള്ളില്‍ മറിച്ചു വിറ്റെന്നും ഈ ഭൂമിവാങ്ങിയ പണം അനധികൃതമായി സമ്പാദിച്ചതാണെന്നായിരുന്നു ആരോപണം. രണ്ടു മാസം മുമ്പാണ് നാഗരാജ് വിജിലന്റിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരേ കോടതിയെ സമീപിച്ചത്. നാഗരാജിനെ കുറ്റവിമുക്തനാക്കിയ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു ആവശ്യം.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയുള്ള ക്രമക്കേട് അന്വേഷിച്ചത് എസ്പി, ഡിവൈഎസ്പി റാങ്കിലുള്ളവര്‍ ആണെന്നും അതുകൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് മുഖവിലയ്ക്ക് എടുക്കരുത് എന്നുമായിരുന്നു ആവശ്യം. പക്ഷേ ഈ വിഷയത്തില്‍ അജിത്കുമാറിനെതിരേ നടന്ന അന്വേഷണത്തില്‍ കുഴപ്പമെന്നുമില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

Ads by Google
Thursday 14 Aug 2025 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google