Sunday, March 22, 2026 Last Updated 15 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.45 PM

മദ്യപിച്ചതിനാല്‍ നിര്‍ത്തിയില്ല, തിരുവനന്തപുരത്ത് ലാത്തി എറിഞ്ഞ് വീഴ്ത്തി യുവാക്കളെ മര്‍ദിച്ചെന്ന് പരാതി; ആരോപണം തള്ളി പോലീസ്

in

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ യുവാക്കളെ മര്‍ദിച്ചെന്ന ആരോപണം തള്ളി പോലീസ്. യുവാക്കളെ മര്‍ദിച്ചിട്ടില്ലെന്നാണ് ഫോര്‍ട്ട് പോലീസിന്റെ വിശദീകരണം. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഫോര്‍ട്ട് പോലീസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് മര്‍ദിച്ചെന്ന യുവാക്കളുടെ കുടുംബത്തിന്റെ ആരോപണം അപ്പാടെ തള്ളിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മദ്യപിച്ചെത്തിയ യുവാക്കള്‍ വഴിയില്‍ വീണ് കിടക്കുകയായിരുന്നെന്നും നാട്ടുകാര്‍ വിളിച്ചിട്ടാണ് സ്ഥലത്തെത്തിയതെന്നുമാണ് പോലീസ് പറയുന്നത്. നാട്ടുകാരുടെ മുന്നില്‍വെച്ചാണ് രണ്ടുപേരെയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് അയച്ചതെന്നും ഫോര്‍ട്ട് പോലീസ് വിശദീകരിക്കുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തും.

തിരുവനന്തപുരം സ്വദേശികളായ ദിപിന്‍, വിശാഖ് എന്നിവരെ പോലീസ് പിന്തുടര്‍ന്നെത്തി മര്‍ദിച്ചെന്നാണ് കുടുംബങ്ങളുടെ പരാതി. മദ്യപിച്ചതിനാല്‍ വാഹനപരിശോധനയ്ക്കിടെ ഇവര്‍ ബൈക്ക് നിര്‍ത്തിയില്ല. തുടര്‍ന്ന് പോലീസ് ലാത്തി എറിഞ്ഞുവീഴ്ത്തിയെന്നും ഇതോടെ രണ്ടുപേരും ബൈക്കില്‍നിന്ന് താഴെവീണെന്നും ബന്ധുക്കള്‍ പറയുന്നു. പോലീസുമായി ഇരുവരും ഉന്തും തള്ളും ഉണ്ടായി. ഇതിനുപിന്നാലെ പോലീസ് രണ്ടുപേരെയും ക്രൂരമായി മര്‍ദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. പരിക്കേറ്റ രണ്ട് യുവാക്കളും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Ads by Google
Wednesday 13 Aug 2025 03.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google