Sunday, March 22, 2026 Last Updated 15 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 01.15 PM

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഉണ്ടായിരുന്നു ; 236 വോട്ടുകള്‍ ആലത്തൂരിലേക്ക് തിരിച്ചുപോകുന്നെന്ന് കോണ്‍ഗ്രസ്

uploads/news/2025/08/795954/election-ink.gif

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ തൃശൂരില്‍ ഉണ്ടായിരുന്ന വോട്ടുകള്‍ പതിയെ പതിയെ ആലത്തൂരിലേക്ക് തിരിച്ചു പോകുന്നെന്ന് കോണ്‍ഗ്രസ്. ആരോപണവുമായി പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് കോലഴി മുന്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍ എ സാബു. തൃശ്ശൂര്‍ കോലഴി പഞ്ചായത്തിലെ ശോഭാസിറ്റി മേഖലയില്‍ നിന്നും 236 പേര്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയെന്നും ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നും തൃശൂരില്‍ ചേര്‍ത്ത വോട്ടുകളാണെന്നുമാണ് ആക്ഷേപം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ അയ്യന്തോള്‍, പൂങ്കുന്നം മേഖലകളില്‍ ബിജെപി മാറ്റിച്ചേര്‍ത്ത വോട്ടുകള്‍ ആണ് ഇതെന്ന് ആരോപിച്ചു. നേരത്തേ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. തൃശൂരില്‍ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു.

പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂരിലെ അപ്പാര്‍ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണവും ശക്തമാണ്.

Ads by Google
Wednesday 13 Aug 2025 01.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google