ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ ലഘുഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി പോലീസില്‍ ബേക്കറിക്കെതിേര പരാതി നല്‍കി. തന്റെ കണ്ടെത്തലില്‍ ബേക്കറിയില്‍ പരാതി നല്‍കാന്‍ ചെന്നെങ്കിലും ഇവര്‍ പ്രതികരിക്കാതെ വന്നതോടെയാണ് യുവതി നിയമനടപടിയുമായി മുമ്പോട്ട് പോയത്. സംഭവം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി മാറിയിട്ടുണ്ട്.
ശീശൈല എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. തെലങ്കാനയിലെ ജാഡ്ചര്‍ല മുനിസിപ്പാലിറ്റിയിലെ ഒരു അയ്യങ്കാര്‍ ബേക്കറിയില്‍ നിന്നും വാങ്ങിയ കറി പഫ്‌സിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. സാധനങ്ങള്‍ വാങ്ങിയ ശേഷം വീട്ടിലെത്തി കുട്ടികളുമായി കഴിക്കാന്‍ കറി പഫ് തുറന്നപ്പോഴായിരുന്നു ലഘുഭക്ഷണത്തിനുള്ളില്‍ ഒരു പാമ്പിനെ കണ്ടെത്തിയത്.
പ്രശ്‌നം ഉന്നയിക്കാന്‍ അവള്‍ ബേക്കറിയിലേക്ക് മടങ്ങി, പക്ഷേ ഉടമ അശ്രദ്ധമായി പ്രതികരിക്കുകയും അപ്രസക്തമായ വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്തു. പ്രകോപിതയായ ശ്രീശൈലയും കുടുംബവും ജാഡ്ചര്‍ല പോലീസ് സ്റ്റേഷനില്‍ പോയി ഔദ്യോഗിക പരാതി നല്‍കി.