Sunday, March 22, 2026 Last Updated 15 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 13 Aug 2025 09.26 AM

വോട്ടുകൊളള രാജ്യവ്യാപക ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ; ഓഗസ്റ്റ് 14-ന് പന്തംകൊളുത്തി പ്രകടനത്തോടെ തുടക്കം

uploads/news/2025/08/795930/rahul111.gif

ന്യൂഡല്‍ഹി: മഹാരാഷ്ട്രയും കര്‍ണാടകയും മുന്‍ നിര്‍ത്തി രാഹുല്‍ഗാന്ധി ഉയര്‍ത്തിക്കൊണ്ടു വന്ന വോട്ടുകൊള്ള വിവാദത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. പന്തംകൊളുത്തി പ്രകടനം, റാലികള്‍, ഒപ്പുശേഖരണ പരിപാടി തുടങ്ങി ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് കമ്മറ്റികളെ ഉപയോഗിച്ച് വലിയ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുളള നേതാക്കളും ഉള്‍പ്പെടെ ചേര്‍ന്ന നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പ്രതിഷേധത്തിന്റെ ആദ്യപടിയായി ഓഗസ്റ്റ് 14-ന് ഡിസിസി ഓഫീസുകളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. പിന്നാലെ ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പിസിസികളുടെ നേതൃത്വത്തില്‍ റാലികള്‍ സംഘടിപ്പിക്കും. വോട്ട് കളളന്‍, രാജിവെക്കൂ പുറത്തുപോകു എന്ന പ്രചരണം റാലിയില്‍ ഉയര്‍ത്തും.

സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ഒപ്പുശേഖരണ പ്രചാരണം നടത്തും. 48 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കളളവോട്ടാണെന്ന് രാഹുല്‍ ഗാന്ധി നേതൃയോഗത്തില്‍ പറഞ്ഞു. 48 ലോക്സഭാ സീറ്റുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടത് നേരിയ ഭൂരിപക്ഷത്തിനാണെന്നും ഈ മണ്ഡലങ്ങളിലെ ഫലം നിര്‍ണയിച്ചത് വ്യാജ വോട്ടുകളാണെന്നും രാഹുല്‍ പറഞ്ഞു. വോട്ട് മോഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമ്പോള്‍ അത് വെറും മോഷണമല്ല, കൊളളയാണെന്ന് തെളിഞ്ഞെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

Ads by Google
Wednesday 13 Aug 2025 09.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google