Sunday, March 22, 2026 Last Updated 11 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 12 Aug 2025 02.06 PM

സുരേഷ് ഗോപിക്കെതിരായ പരാതി ; വ്യാജ​രേഖ സമര്‍പ്പി​ച്ചെന്ന് ആക്ഷേപം ; തൃശ്ശൂര്‍ എസിപി അന്വേഷിക്കും, വിശദമായ നിയമപദേശം തേടും

uploads/news/2025/08/795783/tn-prathapan.jpg

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ ടി എന്‍ പ്രതാപന്റെ പരാതിയില്‍ തൃശ്ശൂര്‍ എസിപി അന്വേഷണം നടത്തും. ജില്ലാ ഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയില്‍ നിര്‍ദ്ദേശം തേടാനാണ് പൊലീസ് നീക്കം. വിഷയത്തില്‍ വിശദമായ നിയമപദേശവും തേടും.

വ്യാജരേഖ ചമച്ചതടക്കം ഉള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. വരണാധികാരിയായ കലക്ടറുടെ കയ്യില്‍ പ്രാഥമിക വിവരങ്ങള്‍ തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചതായി ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഇരട്ട വോട്ടുകള്‍ സഹിതം ഉള്ള ക്രമക്കേടുകള്‍ക്കെതിരെ കോടതിയിലും ഇലക്ഷന്‍ കമ്മീഷനിലും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടി എന്‍ പ്രതാപന്‍ വ്യക്തമാക്കി.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ നേതൃത്വത്തില്‍ ആപ്പുകള്‍ ഉപയോഗിച്ച് ഡാറ്റ പരിശോധനയും തുടങ്ങിയിട്ടുണ്ട്. വ്യാജരേഖ ചമച്ചു എന്നും വ്യാജ സത്യവാങ്മൂലം നല്‍കി, വ്യാജരേഖ ചമച്ച് തൃശൂരില്‍ വോട്ട്‌ചേര്‍ത്തു തുടങ്ങിയവയാണ് സുരേഷ്‌ഗോപിക്കെതിരേ ആരോപണം.

Ads by Google
Tuesday 12 Aug 2025 02.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google