Sunday, March 22, 2026 Last Updated 3 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 03 Aug 2025 08.31 AM

സർവകലാശാലകളിലെ സ്ഥിരം വിസി നിയമനം; മന്ത്രിമാരുമായി ഇന്ന് ഗവര്‍ണറുടെ കൂടിക്കാഴ്ച

governor

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സംസ്ഥാന മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്‌ക്കെത്തുന്നത്. ഗവര്‍ണറുമായുള്ള ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുമന്ത്രിമാരെയും നിയോഗിച്ചത്.

വിസി നിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്ക് സമ്മതമാണെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇന്നുരാവിലെ രാജ്ഭവനില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിനോട് രാജ്ഭവനിലെത്താന്‍ ഇന്നലെ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.

Ads by Google
Sunday 03 Aug 2025 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google