Sunday, March 22, 2026 Last Updated 5 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 03.41 PM

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

uploads/news/2025/08/794265/kerala-weather--alert.gif
photo; representative image

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മാന്നാർ കടലിടുക്ക്, തെക്കൻ തമിഴ്നാടിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ( 5.8 km) ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സഞ്ചാപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴയിൽ വർധനവ് പ്രതീക്ഷിക്കാം. മലയോര മേഖലയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഇടി മിന്നലിനും കാറ്റിനും സാധ്യതള്ളതിനാൽ ജാഗ്രതാ നിർദേശമുണ്ട്.

Ads by Google
Saturday 02 Aug 2025 03.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google