Sunday, March 22, 2026 Last Updated 4 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 02.50 PM

പോയി വിഷം തിന്ന് ചാകാന്‍ പറഞ്ഞ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടി ; ഭര്‍ത്താവ് അതു തന്നെ ചെയ്തു മരിച്ചു

uploads/news/2025/08/794255/suicide.jpg

ഹര്‍ദോയി: വിഷംകഴിച്ച് ചാകാന്‍ പറഞ്ഞിട്ട് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ നടന്ന സംഭവത്തില്‍ 46 കാരന്‍ സര്‍വേശ് ആണ് മരണമടഞ്ഞത്. ഇയാളുടെ ഭാര്യ റിങ്കി ഹക്കീം എന്നയാള്‍ക്കൊപ്പമായിരുന്നു ഒളിച്ചോടിയത്. നാലു മക്കളും ഭാര്യയുമുള്ളയാളാണ് ഹക്കീം. റിങ്കി - സര്‍വേശ് ദമ്പതികള്‍ക്കും നാലു മക്കളുണ്ട്.

ഭാര്യ പോയതിന് പിന്നാലെ കൂലിപ്പണിക്കാരനാണ് സര്‍വേശ് വിഷം കഴിച്ചു. അവശനിലയിലായ ഇയാളെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. മരിക്കുന്നതിന് മുമ്പായി ഹക്കീം എന്നയാളുമായി ഭാര്യ ഒരുവര്‍ഷമായി രഹസ്യബന്ധം പുലര്‍ത്തുന്നതായി സര്‍വേശ് ആശുപത്രി കിടക്കയില്‍ വെച്ച് വീഡിയോ ചിത്രീകരിച്ചിരുന്നു. ഭാര്യയുമായി ഒരുമിച്ച് ജീവിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ ഭാര്യ തന്നെ പരിഹസിക്കുകയും പോയി ചാകാന്‍ ആവശ്യപ്പെടുകയും ചെയ്തതായും പറഞ്ഞു.

ഹക്കീമും സര്‍വേശും താമസിക്കുന്നത് ഒരേ തെരുവിലാണ്. ഹക്കീമും കൂലിപ്പണിക്കാരനും നാലു കുട്ടികളുടെ പിതാവുമാണ്. മാതാപിതാക്കള്‍
എന്നും വീട്ടില്‍ വഴക്കായിരുന്നെന്നും ഹക്കീമിനൊപ്പം മാതാവ് മുമ്പും പോയതാണെന്നും എന്നാല്‍ പിതാവ് മക്കളെയോര്‍ത്ത് പിടിച്ചുകൊണ്ടു തിരിച്ചുവരികയായിരുന്നെന്നും പറഞ്ഞു. സര്‍വേശിന്റെ മരണത്തിന് പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഹക്കീമും കുടുംബവും ഇപ്പോള്‍ വീടും പൂട്ടി സ്ഥലത്ത് നിന്നു തന്നെ ഓടിപ്പോയെന്നും നാട്ടുകാര്‍ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം നേരിടുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)

Ads by Google
Saturday 02 Aug 2025 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google