Sunday, March 22, 2026 Last Updated 3 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 02.48 PM

സ്വന്തം ഇഷ്ടപ്രകാരമാണ് പെണ്‍കുട്ടികള്‍ പോയത് ; നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് കോടതി

uploads/news/2025/08/794254/nuns.jpg

മനുഷ്യക്കടത്തിന്റെ തെളിവില്ലെന്നും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടന്നതായി കണ്ടെത്താനായിട്ടില്ലെന്നും കോടതിയുടെ വിധിപ്പകര്‍പ്പില്‍ പറയുന്നു. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരോപിച്ച് ഒരു ആരോപണവും കന്യാസ്ത്രീകള്‍ക്ക് എതിരേ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കന്യാസ്ത്രീകള്‍ കോടതിയില്‍ കെട്ടി വെയ്ക്കണം.

കസ്റ്റഡി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല എന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ ഒരു മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. വിധിപകര്‍പ്പ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയാല്‍ ഉടന്‍ കന്യാസ്ത്രീകള്‍ക്ക് ജയില്‍ മോചിതരാകാം. ഇവര്‍ മുമ്പും കുറ്റം ചെയ്തവരല്ല. ക്രിമിനല്‍ സ്വഭാവമുള്ളവരല്ല കന്യാസ്ത്രീകളെന്നും കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടികളുടെ കുടുംബം തന്നെ അനുമതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും തങ്ങള്‍ മതപരിവര്‍ത്തനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമാക്കിയതിന്റെയും പശ്ചാത്തലത്തിലാണ് ജാമ്യം നല്‍കുന്നതെന്നും വിധി പകര്‍പ്പില്‍ പറയുന്നു. പെണ്‍കുട്ടികള്‍ തങ്ങള്‍ കുട്ടിക്കാലം മുതല്‍ തന്നെ ക്രിസ്തുമത വിശ്വാസികളാണെന്ന് മൊഴിയും സത്യവാങ്മൂലവും കോടതി പരിഗണിച്ചു.

കേസില്‍ കന്യാസ്ത്രീകള്‍ കുറ്റകൃത്യം ചെയ്തതിന്റെ നിലയിലല്ല കേസെടുത്തത്. ഇക്കാര്യത്തില്‍ പ്രത്യേക തെളിവുകളും പ്രോസിക്യൂഷന്‍ നല്‍കിയിട്ടില്ല. കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന സംശയത്തിന്റെ പുറത്ത് മാത്രമാണ് കേസെടുത്തത്. ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതൊന്നും കേസ് നിലനില്‍ക്കാന്‍ പര്യാപ്തമായ കാര്യമല്ലെന്നും വിലയിരുത്തി.

രണ്ടാഴ്ച കുടുമ്പോഴും ആവശ്യപ്പെടുമ്പോഴുമെല്ലാം സ്‌റ്റേഷനില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണം, കേസുമായി ബന്ധപ്പെട്ട പരസ്യപ്രതികരണം നടത്തരുത്, മാധ്യമങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തല്‍ നടത്തരുത്, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും ജാമ്യവ്യവസ്ഥയിലുണ്ട്. ഉത്തരവ് ജയിലില്‍ എത്തുന്ന മുറയ്ക്ക്് കന്യാസ്ത്രീകള്‍ ജയില്‍മോചിതരാകും.

Ads by Google
Saturday 02 Aug 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google