Sunday, March 22, 2026 Last Updated 5 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 02 Aug 2025 09.46 AM

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യാത്രാനുമതി നിഷേധിച്ചു ; യെമനുമായി നയതന്ത്രബന്ധമില്ലെന്ന് വിദേശമന്ത്രാലയം

uploads/news/2025/08/794188/nimishapriya.jpg

ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യാത്രാനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയ ജയിലില്‍ കിടക്കുന്ന യെമനിലേക്ക് പോകാനുള്ള അനുമതിയാണ് വിദേശകാര്യമന്ത്രാലയം തടഞ്ഞത്. സനയുമായി ഇന്ത്യയ്ക്ക് നയതന്ത്രബന്ധങ്ങള്‍ ഇല്ലെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ സംഘടനയുടെ അപേക്ഷ യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഇതനുസരിച്ച് നീങ്ങിയപ്പോഴാണ് തടസ്സം. ഇന്ത്യയ്ക്ക് യെമനുമായി നയതന്ത്ര ബന്ധങ്ങള്‍ ഇല്ല. യെമനില്‍ യാതൊരു സുരക്ഷിതത്വവും പറയാനാകില്ല. ചര്‍ച്ച കൊല്ലപ്പെട്ടയാളുടെ കുടുംബവും നിമിഷ പ്രിയയുടെ കുടുംബവും തമ്മിലാണ്. തുടങ്ങിയ കാര്യങ്ങളാണ് വിദേശകാര്യമന്ത്രായലം ചൂണ്ടിക്കാട്ടിയത്.

ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് അനുമതി വേണമെന്നായിരുന്നു എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചത്.

Ads by Google
Saturday 02 Aug 2025 09.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google