ന്യൂഡല്‍ഹി: ഏഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാര നേട്ടങ്ങളില്‍ മലയാളത്തിനും തലയുയര്‍ത്തി നില്‍ക്കാം. ഉള്ളൊഴുക്കിലെ സ്വാഭാവിക അഭിനയത്തിന് മികച്ച സഹനടി ഉര്‍വശിയാണ്. ഇത് രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടുന്നത്. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവെ മികച്ച സഹനടനായി തിരഞ്ഞെടുത്തു.
മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക് പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി ആണ് ചിത്രത്തിന്റെ സംവിധായകൻ. 2018 എന്ന ചിത്രത്തിന് മോഹൻദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനർ. പൂക്കാലം എന്ന ചിത്രത്തിനായി മിഥുന്‍ മുരളിയായി മികച്ച എഡിറ്റർ. പ്രത്യേക ജൂറി പരാമർശം മലയാളം ഡോക്യുമെന്ററി: നേകൽ (എം.കെ രാംദാസ്) ,
ദ കേരള സ്റ്റോറി എന്ന ചിത്രം സംവിധാനം ചെയ്ത സുദിപ്തോ സെൻ ആണ് മികച്ച സംവിധായകന്‍. മികച്ച ഛായാഗ്രഹണം പ്രസന്താനു മൊഹപാത്ര (ദി കേരള സ്റ്റോറി)
മറ്റ് പുരസ്കാര ജേതാക്കള്‍
സ്പെഷ്യൽ മെൻഷൻ- ആനിമൽ- റീ റെക്കോർഡിങ് മിക്സിങ്
മികച്ച തെലുങ്ക് സിനിമ- ഭാഗവത് കേസരി
മികച്ച തമിഴ് സിനിമ- പാർക്കിങ്
മികച്ച പഞ്ചാബി സിനിമ- ഗൊഡായി ഗൊഡായി ചായ്
മികച്ച ഒഡിയ സിനിമ- പുഷ്കര
മികച്ച മറാത്തി സിനിമ- ശ്യാചി അയി ബെസ്റ്റ്
മികച്ച മലയാള സിനിമ- ഉള്ളൊഴുക്ക്
മികച്ച കന്നട സിനിമ- കണ്ഡീലു
മികച്ച ഹിന്ദി സിനിമ- കാതൽ - എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി
മികച്ച ഗുജറാത്തി സിനിമ- വർഷ്
മികച്ച ബംഗാളി സിനിമ- ഡീപ് ഫ്രിഡ്ജ്
മികച്ച ആസാമീ സിനിമ- രംഗതാപുത്
മികച്ച ആക്ഷൻ കൊറിയോഗ്രാഫി- നന്ദു - പൃഥ്വി
മികച്ച ഡാൻസ് കൊറിയോഗ്രാഫി - വൈഭവി മർച്ചൻറ് (റോക്കി ഓർ റാണികി പ്രേം കഹാനി)
മികച്ച ഗാനരചയിതാവ് - കസരല ശ്യാം - തെലുങ്ക്
മികച്ച സംഗീത സംവിധാനം - ജിവി പ്രകാശ് - വാത്തി (തമിഴ്)
മികച്ച പശ്ചാത്തല സംഗീതം - ഹർഷവർധൻ രാമേശ്വര (ആനിമൽ- ഹിന്ദി)
മികച്ച മേക്കപ് - ശ്രീകാന്ത് ദേശായി (ശ്യാം ബഹദൂർ- ഹിന്ദി)
മികച്ച വസ്ത്രാലങ്കാരം - ശ്യാം ബഹദൂർ എന്ന സിനിമയ്ക്ക്
മികച്ച പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ് (2018 - മലയാളം)
മികച്ച ചിത്രസംയോജനം- മിഥുൻ മുരളി (പൂക്കാലം- മലയാളം)
മികച്ച സൌണ്ട് ഡിസൈൻ - സച്ചിൻ സുധാകരൻ , ഹരിഹരൻ മുരളീധരൻ (ആനിമൽ)
മികച്ച തിരക്കഥ - സായ് രാജേഷ് നീലം (ബേബി- തെലുങ്ക്), രാംകുമാർ ബാലകൃഷ്ണൻ (പാർക്കിങ് - തമിഴ്)
മികച്ച ഛായാഗ്രഹണം- പ്രസന്തനു മോഹപത്ര - (ദ കേരള സ്റ്റോറി- ഹിന്ദി)
മികച്ച പിന്നണി ഗായിക - ശിൽപ റാവു (ജവാൻ- ഹിന്ദി)
മികച്ച പിന്നണി ഗായകൻ - പിവിഎൻ എസ് രോഹിത് ( ബേബി- തെലുങ്ക്)
മികച്ച ബാലതാരം - സുകൃതി വേണി ബംഗ്രാദേദി (തെലുങ്ക്), ജിപ്സി (മറാത്തി), നാൽ 2 (മറാത്തി)
മികച്ച സഹനടി - ഉർവശി (ഉള്ളൊഴുക്ക് - മലയാളം), ജാൻകി ബോഡിവാല (വാഷ്- ഗുജറാത്തി
മികച്ച സഹനടൻ - വിജയരാഘവൻ (പൂക്കാലം- മലയാളം), മുത്തുപ്പട്ടി സോമു ഭാസ്കർ (പാർക്കിങ്- തമിഴ്)
മികച്ച നടി- റാണി മുഖർജി (ചാറ്റർജി വേഴ്സസ് നോർവേ - ഹിന്ദി)
മികച്ച നടൻ- ഷാരൂഖ് ഖാൻ (ജവാൻ- ഹിന്ദി), വിക്രാന്ത് മാസി (12ത്ത് ഫെയിൽ - ഹിന്ദി)
മികച്ച സംവിധാനം- സുദിപ്റ്റോ സെൻ (ദ കേരള സ്റ്റോറി - ഹിന്ദി)
മികച്ച സിനിമ AVGC- ഹനുമാൻ (തെലുങ്ക്)
മികച്ച കുട്ടികളുടെ സിനിമ - നാൾ 2 (മറാത്തി)
മികച്ച സിനിമ- സാം ബഹദൂർ (ഹിന്ദി)
മികച്ച ജനപ്രിയ സിനിമ - റോക്കി ഓർ റാനി പ്രേം കഹാനി (ഹിന്ദി)
മികച്ച പുതുമുഖ സംവിധായകൻ- ആത്മപാംഫെൽറ്റ് (മറാത്തി)
മികച്ച ഫീച്ചർ സിനിമ- 12ത്ത് ഫെയിൽ (ഹിന്ദി)