Sunday, March 22, 2026 Last Updated 1 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 01.21 PM

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബര്‍ 9 ന് നടക്കും ; വിജ്ഞാപനം ഓഗസ്റ്റ് 7 ന് പുറപ്പെടുവിക്കും

uploads/news/2025/08/794120/parliament.jpg

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജി ഉണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒമ്പതിന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന്റെ ഫലം പോളിംഗ് ദിവസമായ സെപ്റ്റംബര്‍ 9-ന് തന്നെ പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ അപ്രതീക്ഷിതമായി പുറത്തുപോയതിനെ തുടര്‍ന്ന് അനിവാര്യമായ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 7 ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആയിരിക്കും. 2025 ജൂലൈ 22-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ആഭ്യന്തര മന്ത്രാലയം ഒഴിവ് സ്ഥിരീകരിച്ചു.

നിയമമനുസരിച്ച്, അത്തരമൊരു ഒഴിവിലേക്ക് എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുക്കപ്പെട്ട വ്യക്തി അധികാരമേറ്റ തീയതി മുതല്‍ മുഴുവന്‍ അഞ്ച് വര്‍ഷവും സേവനമനുഷ്ഠിക്കും.1952ലെ പ്രസിഡന്‍ഷ്യല്‍, വൈസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ആക്ടില്‍ പറഞ്ഞിരിക്കുന്ന ചട്ടങ്ങള്‍ അനുസരിച്ചാണ് 17-ാമത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

Ads by Google
Friday 01 Aug 2025 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google