Sunday, March 22, 2026 Last Updated 4 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 12.38 PM

വിഷം ഉള്ളില്‍ചെന്ന് യുവാവ് മരണമടഞ്ഞു ; പെണ്‍സുഹൃത്ത് വിളിച്ചുവരുത്തി വിഷം നല്‍കിയെന്ന് മരണമൊഴി ; യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

uploads/news/2025/08/794115/anzal.jpg

കോതമംഗലം: വിഷം ഉള്ളില്‍ ചെന്ന് യുവാവ് മരണപ്പെട്ട സംഭവത്തില്‍ പെണ്‍സുഹൃത്ത് കൊലപ്പെടുത്തിയാതാണെന്ന ആരോപണവുമായി യുവാവിന്റെ കുടുംബം. സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പോലീസ് കസറ്റഡിയില്‍ എടുക്കുകയും കേസില്‍ അന്വേഷണം നടത്തിവരികയുമാണ്. മാതിരിപ്പിള്ളി മേലേത്ത്മാലില്‍ അന്‍സല്‍ എന്ന 38 കാരനാണ് കഴിഞ്ഞദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്.

തന്നെ യുവതി ചതിച്ചെന്ന് മരണപ്പെട്ട അന്‍സല്‍ ബന്ധുവിനോട് പറഞ്ഞതായും കുടുംബം ആരോപിക്കുന്നുണ്ട്. മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സിലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് അന്‍സല്‍ ബന്ധുവിനെ വിളിച്ചു പറയുകയായിരുന്നു. ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. 29 ന് അന്‍സല്‍ യുവതിയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നു.

അന്‍സില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി ദീര്‍ഘകാലമായി പരിചയമുണ്ട്. യുവതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അന്‍സില്‍ സംശയിച്ചിരുന്നു. അന്‍സലിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തും.

പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് അന്‍സില്‍ (38) സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് യുവതിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തിയാണ് അന്‍സിലിനെ ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേക്കും കൊണ്ടുപോയത്.

Ads by Google
Friday 01 Aug 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google