Monday, March 23, 2026 Last Updated 1 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 01 Aug 2025 10.48 AM

ജോലിക്ക് നിന്ന വീട്ടില്‍ രാത്രിയില്‍ അതിക്രമിച്ച് കയറി ; ഭര്‍ത്താവ് യുവതിയെ കുത്തിക്കൊന്നു

uploads/news/2025/08/794104/janeesh.jpg

കൊല്ലം: യുവതിയെ ജോലിക്കുനിന്ന വീട്ടിലെത്തി ഭര്‍ത്താവ് കുത്തിക്കൊന്നു. കാസര്‍കോട് ബന്തടുക്ക സ്വദേശിനി രതി(36) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ പനയം താന്നിക്കമുക്കില്‍ നടന്നസംഭവത്തില്‍ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ജിഷാ ഭവനില്‍ ജിനുവിനെ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി 10.30 ഓടെ വീടിന്റെ മതില്‍ ചാടിയെത്തിയ ജിനു രതിയെ ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട യുവതി സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ജിനു ഒളിവില്‍ പോയെങ്കിലും പുലര്‍ച്ചെ ശൂരനാട് നിന്നും ജിനുവിനെ പിടികൂടി. അഞ്ചാലുംമൂട് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

അഞ്ച് മാസമായി താന്നിക്കമുക്കിലുള്ള ഷാനവാസ് മന്‍സിലില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു യുവതി. ബൈക്കിലാണ് ജിനു ഭാര്യ ജോലിക്ക് നില്‍ക്കുന്ന താന്നിക്കമുക്ക് ജംഗ്ഷനിലുള്ള വീടിന് മുന്നിലെത്തിയത്. കുത്തിയ ശേഷം ഇയാള്‍ ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അതേസമയം രതിയും ജിനുവും തമ്മില്‍ വഴക്കുണ്ടായിരുന്നതായി വിവരമുണ്ട്.

മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും അവിടെവെച്ച് വഴക്കടിച്ചതിനെ തുടര്‍ന്നാണ് രതി മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോയതെന്നും വിവരമുണ്ട്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. കുത്തേറ്റ രേവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലൂം രക്ഷിക്കാനായില്ല.

Ads by Google
Friday 01 Aug 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google