Sunday, March 22, 2026 Last Updated 7 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 31 Jul 2025 04.09 PM

ഗൾഫിലേക്ക് കൊണ്ടുപോകാൻ അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും; മൂന്നുപേർ പിടിയിൽ

uploads/news/2025/07/793937/3.gif
photo - facebook

കണ്ണൂര്‍ : ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിക്കുളളില്‍ രാസലഹരി . ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലാണ് സംഭവം. പ്രവാസിയായ മിഥിലാജിന്റെ വീട്ടിൽ അയൽവാസിയായ ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത് . സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു .

നാളെയാണ് മിഥിലാജ് സൗദി അറേബ്യയിലേക്ക് പോകുന്നത് . പാക്കിംഗ് നടക്കുന്നതിനിടെ ഇന്നലെ രാത്രി വീട്ടിലെത്തിയ ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചു . മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്നയാൾക്ക് കൊടുക്കാനായിരുന്നു കുപ്പി . കുപ്പിയുടെ സീല്‍ പൊട്ടിയിരിക്കുന്നത് വീട്ടുകാർക്ക് സംശയം തോന്നാൻ കാരണം . തുടർന്ന് അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോൾ ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി .

വീട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു . പോലീസ് നടത്തിയ പരിശോധനയിൽ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത് 2. 6 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു . സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശികളായ കെ.പി .അര്‍ഷാദ് (31) , കെ.കെ. ശ്രീലാല്‍ (24) , പി ജിസിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു .

വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു . വിദേശത്തുളള സുഹൃത്തിന് ലഹരി എത്തിച്ചുനല്‍കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ഈ അച്ചാര്‍ കുപ്പി വിമാനത്താവളത്തില്‍വെച്ച് പിടിക്കപ്പെട്ടിരുന്നെങ്കില്‍ മിഥിലാജിന്റെ ഭാവിയെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയേനെ എന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Ads by Google
Thursday 31 Jul 2025 04.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google