ആലപ്പുഴ: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അരനൂറ്റാണ്ടായി നാടക രംഗത്ത് സജീവമായിരുന്നു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' ഉൾപ്പടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിലെ നിറസാന്നിധ്യമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെവെയാണ് മരണം.
ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനായത്. പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രമായാണ് രാജേന്ദ്രൻ ഉപ്പും മുളകിൽ എത്തിയത്. നിഷ സാരംഗ് അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രത്തിൻ്റെ ഗൗരവക്കാരനായ അച്ഛനാണ് പടവലം കുട്ടൻ പിള്ള.