Sunday, March 22, 2026 Last Updated 1 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 31 Jul 2025 02.23 PM

തൊലിവെളുത്താല്‍ മാലാഖയാണെന്ന് സമൂഹം കരുതും ; ഉള്ളിലെ കറുപ്പ് ആരും കാണില്ല ; ആത്മഹത്യ ചെയ്ത സ്‌നേഹയെ സാമൂഹ്യമാധ്യമങ്ങളിലും അപമാനിക്കുന്നെന്ന് പരാതി

uploads/news/2025/07/793919/janeesh.jpg

കണ്ണൂര്‍: ഭര്‍ത്തൃവീട്ടിലെ പീഡനം സഹിക്കാന്‍ കഴിയാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജീവനൊടുക്കിയ കോളിത്തട്ടിലെ സ്‌നേഹയെ മരണശേഷവും അപമാനിച്ച് ഭര്‍ത്താവ് ജനീസിന്റെ സാമൂഹ്യമാധ്യമ പോസ്റ്റ്. മകളെയും തന്നേയും അപമാനിക്കുന്നെന്ന് കാണിച്ച് സ്‌നേഹയുടെ മാതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 28നാണ് കേളംപീടിക സ്വദേശി സ്‌നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് പുതിയ സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഭര്‍ത്താവ് ജനീഷ് പോലീസ് പിടിയിലാണ്.

സ്‌നേഹയെ അമ്മവീട്ടിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌നേഹ ഭര്‍ത്തൃവീട്ടില്‍ കടുത്ത പീഡനങ്ങള്‍ നേരിട്ടിരുന്നതായിട്ടാണ് ഇരയുടെ കുടുംബത്തിന്റെ ആരോപണം. സ്‌നേഹ ജീവനൊടുക്കാന്‍ ഉപയോഗിച്ച ആ കയര്‍ കളയരുതെന്നാണ് ജനീഷിന്റെ ഒരു കുറിപ്പിലുള്ളത്. തൊലിവെളുത്താല്‍ അവളെ മാലാഖയാണെന്ന് കരുതുന്നതാണ് സമുഹത്തിന്റെ രീതിയെന്നും ഉള്ളിലെ കറുപ്പ് ആരും കാണില്ലെന്നും അച്ഛന്‍, അമ്മ, അന്നം ഇതൊന്നും അറിയാത്തവര്‍ ഒരമ്മയായി ജീവിക്കുന്നത് ദൈവത്തിന് പോലും ഇഷ്ടമുള്ള കാര്യമല്ല. അങ്ങിനെയുള്ളവര്‍ ഒരു മുഴം കയറില്‍ തൂങ്ങിയാടിയ ചരിത്രമേയുള്ളെന്നും സുഖജീവിതം കിട്ടുമ്പോള്‍ അവിടം കുഴിക്കരുതെന്നും അതൊക്കെ പഠിപ്പിക്കേണ്ടത് അമ്മമാരാണെന്നും അവര്‍ തന്നെ ലോക ഫ്രോഡായാല്‍ പിന്നെ ആര്‍ക്കാണ് നേരം? തുടങ്ങിയ ആക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്.

എല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് അഹങ്കരിക്കുമ്പോള്‍ കാലം കരുതിയ സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ ഞാനും ഉണ്ടാകും. ഉള്ളില്‍ ചിരിച്ചുകൊണ്ട് എന്ന് കൊലയാളി എന്നെല്ലാമാണ് പലപ്പോഴായുള്ള കുറിപ്പില്‍ പറയുന്നത്. മാധ്യമങ്ങളില്‍ വന്ന് കരഞ്ഞാല്‍ മാലാഖയായി എന്ന് കരുതിയാണ് ജീവിക്കുന്നതെന്നും സ്‌നേഹയുടെ മാതാവ് രമയെ ലക്ഷ്യം വെച്ച് ആക്ഷേപിച്ചിട്ടുണ്ട്. മകള്‍ ക്രൂരമായ പീഡനമാണ് ഭര്‍ത്തൃവീട്ടില്‍ നേരിട്ടതെന്നാണ് രമ പറയുന്നത്. മുമ്പ് ജനീഷ് അടിവയറ്റില്‍ ചവിട്ടിയതിനെ തുടര്‍ന്ന് രസ്തസ്രാവം ഉണ്ടായി ഗര്‍ഭഛിദ്രം സംഭവിച്ചെന്നും ബാധകയറിയെന്ന് പറഞ്ഞ് വിഷുവിന് ഭക്ഷണം പോലും കൊടുക്കാതെ എവിടെയൊക്കെയോ കൊണ്ടു പോയതായും പറയുന്നു.

സ്‌നേഹ രണ്ടുവട്ടം ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നും ഒരു തവണ തൂങ്ങിയപ്പോള്‍ പിടയുന്നത് നോക്കി നിന്നെന്നും ഒടുവില്‍ കയര്‍ അറുത്തിട്ടെന്നും രമ പറഞ്ഞു. രണ്ടര വയസ്സുള്ളപ്പോള്‍ പിതാവ് ലക്ഷ്മണന്‍ മരിച്ച ശേഷം സ്‌നേഹയെ തനിച്ചാണ് രമ വളര്‍ത്തിയത്. ജനീഷും സ്‌നേഹയും തമ്മില്‍ വിവാഹം കഴിച്ചത് അഞ്ചുവര്‍ഷം മുമ്പായിരുന്നു.

Ads by Google
Thursday 31 Jul 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google