Sunday, March 22, 2026 Last Updated 34 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 05.44 PM

അതുല്യയുടെ റീപോസ്റ്റ്മോർട്ടം പൂർത്തിയായി; സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ

uploads/news/2025/07/793774/5.gif
photo - facebook

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകൾ നടത്തുക. അതുല്യയുടെ ഭർത്താവ് സതീഷിന്റെ മാനസികവും ശാരീരികവുമായ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

അതുല്യയുടെ മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാ​ഗപ്പളളി എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഷാർജയിൽ വെച്ച് അതുല്യയുടെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നിരുന്നു. മകൾ ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം ഭർത്താവ് സതീഷിന്റെ നിരന്തരമായ ഉപദ്രവമാണെന്ന് കുടുംബം ആവർത്തിച്ച് ആരോപിക്കുന്നു.

ഇന്ന് രാവിലെയാണ് ഷാർജയിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. തൂങ്ങിമരണമെന്നായിരുന്നു നിഗമനം. എന്നാൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അതുല്യയുടെ ഭർത്താവ് സതീഷിനെ നാട്ടിൽ എത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെന്ന് എഎസ്പി പറഞ്ഞു. 19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്.

Ads by Google
Wednesday 30 Jul 2025 05.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google