Sunday, March 22, 2026 Last Updated 40 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 01.30 PM

കന്യാസ്ത്രീകളുടെ അറസ്റ്റ് : രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍ ; വായ മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ചിന്

uploads/news/2025/07/793743/nuns.jpg

തിരുവനന്തപുരം: കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ്‌കോടതിയും തള്ളിയതോടെ കേരളത്തിലെ ക്രൈസ്തവ സഭകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. വൈകിട്ട് പാളയത്ത് നിന്നും രാജ്ഭവനിലേക്ക് വായ മൂടിക്കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ക്ലിമീസ് ബാവ വ്യക്തമാക്കി.

രണ്ടു സന്യാസിനിമാര്‍ സ്വന്തംരാജ്യത്ത് അപമാനിക്കപ്പെടുന്ന സാഹചര്യമാണ് ഇവര്‍ക്ക് ലഭിക്കേണ്ട നീതി ലഭിക്കാതെ വരുമ്പോള്‍ എന്തു ചങ്ങാത്തമെന്നും ചോദിച്ച അദ്ദേഹം ആദ്യം നീതി കിട്ടട്ടെ എന്നിട്ടാകാം ഒരുമിച്ചിരുന്നുള്ള ചായകുടിയെന്നും വ്യക്തമാക്കി. കന്യാസ്ത്രീകളുടെ മോചനത്തിനായി മേല്‍ക്കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ് സിബിസിഐ.

ഇവരുടെ പ്രതിനിധികള്‍ ദുര്‍ഗിലെ ജയിലിലേക്ക് പോയിരിക്കുന്നതായി വിവരമുണ്ട്. അഞ്ചുദിവസമായി കന്യാസ്ത്രീകള്‍ ജയിലിലാണ്. ഇവരുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും തളളിയിരിക്കുകയാണ്. അറസ്റ്റിനെതിരെ പാര്‍ലമെന്റിലെ മകര കവാടത്തില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു എംപിമാരുടെ പ്രതിഷേധം.

ഇന്ന് രാവിലെ സിപിഎം എംപിമാരും ദുര്‍ഗ് ജയിലില്‍ കന്യാസ്ത്രീകളെ കാണാനായി എത്തിയിരുന്നു. കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനമെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയ താല്‍പര്യത്തോടെ നടത്തിയ അറസ്റ്റെന്നായിരുന്നു ജോസ്.കെ.മാണി എംപിയുടെ പ്രതികരണം.

കന്യാസ്ത്രീകളെ വിദേശികളെന്ന് വിളിച്ചെന്നും ഞങ്ങളുടെ നാട്ടില്‍ നിങ്ങള്‍ക്ക് അവസരം നല്‍കുമ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ നാടിനോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചെന്നും കന്യാസ്ത്രീകള്‍ പറഞ്ഞതായും ഇടതു എംപിമാരുടെ സംഘം പറഞ്ഞു.

Ads by Google
Wednesday 30 Jul 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google