Sunday, March 22, 2026 Last Updated 41 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 30 Jul 2025 11.36 AM

വയനാട് ദുരന്തം ; ഈ വര്‍ഷം അവസാനത്തോടെ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ; ജനുവരി ആദ്യം പ്രവേശനം

uploads/news/2025/07/793728/landslade-2.jpg

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഒന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കെ ഈ വര്‍ഷം അവസാനത്തോടെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍. അടുത്തവര്‍ഷം ആദ്യം തന്നെ പുതിയ നഗരത്തിലേക്ക് പ്രളയബാധിത ഇരകളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ദുരന്തത്തില്‍ അകപ്പെട്ട വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

ഡിസംബര്‍ 31ന് തന്നെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2026 ജനുവരി 1 ന് ആള്‍ക്കാരെ വീടുകളിലേക്ക് പ്രവേശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നോ ഗോ സോണിലുള്ളവര്‍, വീടുകള്‍ തകര്‍ന്നവര്‍, നോ ഗോ സോണിന് 50 മീറ്ററിനുള്ളില്‍ ഉള്‍പ്പെട്ടവര്‍ എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതില്‍ പെടാത്തവരുടെ ഇരുനൂറിലധികം പരാതികളും സര്‍ക്കാരിന് മുന്നിലെത്തിയിട്ടുണ്ട്. അവര്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ വിശാലമാക്കാനും റവന്യൂവകുപ്പിന് ഉദ്ദേശമുണ്ട്. സമഗ്രമായ പുനരധിവാസ പദ്ധതി മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് തയ്യാറാകുന്നത്.

ബെയ്ലി പാലം കടന്നു വരുന്ന തൊഴിലാളികള്‍ക്ക് സീസണല്‍ പാസ് എന്ന ആശയവും ഭാവിയില്‍ പരിഗണിച്ചേക്കാന്‍ സാധ്യതയുണ്ട്. ദുരന്തബാധിതരായ ആര്‍ക്കു മുന്നിലും സര്‍ക്കാര്‍ വാതില്‍ കൊട്ടിയടയ്ക്കില്ല. അത്രയും വലിയ ദുരന്തത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ചെറുതും വലുതുമായ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്ന ധാരണയാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നാണ് റവന്യൂമന്ത്രി പറയുന്നത്.

Ads by Google
Wednesday 30 Jul 2025 11.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google