Sunday, March 22, 2026 Last Updated 34 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 04.53 PM

കെഎസ്ആര്‍ടിസിക്ക് 71.21 കോടി കൂടി അനുവദിച്ചു; 9 വര്‍ഷത്തിനിടെ ആകെ നല്‍കിയത് 11,597 കോടി

in

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 900 കോടി രൂപയാണ് കോര്‍പറേഷനുള്ള വകയിരുത്തല്‍. ഇതില്‍ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ആകെ 11,597.21 കോടി കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയതായും ബാലഗോപാല്‍ അറിയിച്ചു.

Ads by Google
Tuesday 29 Jul 2025 04.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google