Monday, March 23, 2026 Last Updated 2 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 02.27 PM

കന്യാസ്ത്രീകളെ കാണാന്‍ എത്തിയ യുഡിഎഫ് ജനപ്രതിനിധിസംഘത്തെ തടഞ്ഞു ; പ്രതികരിച്ചതോടെ അനുവദിച്ചു

uploads/news/2025/07/793569/premachandran.jpg

റായ്പൂര്‍: കന്യസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കന്യാസ്ത്രീകളെ കാണാനായി ഇന്ന് ജയിലില്‍ എത്തിയ യുഡിഎഫ് എംപിമാരെ തടയാന്‍ ശ്രമിച്ചെങ്കിലും ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുമതി നല്‍കി. മുന്‍കൂട്ടി അനുമതി വാങ്ങിയതനുസരിച്ച് ദുര്‍ഗ ജയിലില്‍ എത്തിയെങ്കിലൂം അവര്‍ക്ക് കാണാന്‍ ആദ്യം അനുമതി നല്‍കാതിരുന്ന ജയില്‍ അധികൃതര്‍ എംപിമാരും മുന്‍ എംപിമാരും മുന്‍ എംഎല്‍എമാരും ഉള്‍പ്പെടെ സംഘം നല്‍കിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുമതി നല്‍കിയത്.

ആദ്യം യുഡിഎഫ് എംപിമാരെ തടഞ്ഞ ജയില്‍ അധികൃതര്‍ പിന്നീട് കടത്തിവിട്ടു. അറസ്റ്റിലായ ഒരു കന്യാസ്ത്രീയുടെ സഹോദരനും ബന്ധുക്കളും മുന്‍ എംപിമാരും മുന്‍ എംഎല്‍എ മാരും ഉള്‍പ്പെടെ പ്രതിനിധിസംഘമാണ് ജയിലില്‍ എത്തിയത്. ആദ്യം അനുവാദം നല്‍കാതിരുന്ന പോലീസ് പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങി അനുവാദം നല്‍കുകയായിരുന്നു. അതേസമയം ബിജെപി പ്രതിനിധിയെ നേരത്തേ അനുവദിക്കുകയും ​ചെയ്തിരുന്നു.

കന്യാസ്ത്രീകളെ കാണാന്‍ നേരത്തേ അപേക്ഷിച്ചപ്പോള്‍ ഇന്ന് 12.30 യ്ക്കും 12.45 നും ഇടയില്‍ അനുവാദം നല്‍കിയിരുന്നതാണെന്നും അതനുസരിച്ചാണ് എംപിമാരും മുന്‍ എംപിമാരും എംഎല്‍എ മാരും കന്യാസ്ത്രീകളുടെ ബന്ധുക്കളും സഹോദരങ്ങളും ഉള്‍പ്പെടെയുള്ള സംഘം എത്തിയത്. എന്നാല്‍ ഇവര്‍ ജയിലിന് മുന്നില്‍ എത്തിയപ്പോള്‍ ഇന്ന് കാണാനാകില്ലെന്നും നാളെ വേണമെങ്കില്‍ നോക്കാമെന്നുമാണ് നല്‍കിയ മറുപടിയെന്നും ഇത് നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണെന്നും എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.

യുഡിഎഫ് എംപിമാരെ തടഞ്ഞത് കനത്ത രാഷ്ട്രീയ വിവേചനമാണെന്നായിരുന്നു ബെന്നി ബെഹന്നാന്‍ പ്രതികരിച്ചത്. നേരത്തേ ബിജെപി പ്രതിനിധിയ്ക്ക് കന്യാസ്ത്രീകളെ കാണാന്‍ അനുമതി നല്‍കുകയും കന്യാസ്ത്രീകളുടെ സഹോദരനും ബന്ധുക്കളും അടക്കമുള്ള ആള്‍ക്കാര്‍ ഉണ്ടായിട്ടും കാണാന്‍ അനുവദിക്കാത്തത് സിസ്റ്റര്‍മാരുടെ അറസ്റ്റിലും എടുത്തിരിക്കുന്ന നടപടിയിലും കൂടുതല്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു. ഇത് ചില അജണ്ഡകള്‍ നടപ്പാക്കാന്‍ പോലീസും സര്‍ക്കാരും നടത്തുന്ന ഒത്തുകളിയാണെന്നും പറഞ്ഞു.

ബന്ധപ്പെട്ടപ്പോള്‍ മുകളില്‍ നിന്നുള്ള ഓര്‍ഡറാണെന്ന് പറഞ്ഞു. ജയിലറുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള പ്രഷറാണ് ഇന്ന് അനുമതിയില്ല നാളെ നോക്കാം എന്നാണ് കിട്ടിയ മറുപടിയെന്നും റോജി ജോണിന്റെ പ്രതികരണം. ഇരട്ടനീതിയുടെ നേര്‍ചിത്രമാണ് ജയിലിന് മുന്നില്‍ കാണുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി പറഞ്ഞു. കൊലക്കുറ്റത്തിനല്ല. രണ്ടു സിസ്‌റ്റേഴ്‌സിനെ തെറ്റായ കാരണതതില്‍ ജയിലില്‍ അടച്ച ശേഷം അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ എംപിമാരും മുന്‍ എംപിമാരും ഉള്‍പ്പെടെ മുന്‍ എംഎല്‍എ മാര്‍ ഉള്‍പ്പെടെ വന്നിട്ട് അനുമതി നല്‍കുന്നില്ല. ഇതിന് തൊട്ടുമുമ്പ് ബിജെപി പ്രതിനിധികള്‍ക്ക് കാണാന്‍ അവസരം കിട്ടുന്നു. ഇത് ഇരട്ടത്താപ്പാണെന്നും പറഞ്ഞു.

Ads by Google
Tuesday 29 Jul 2025 02.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google