Sunday, March 22, 2026 Last Updated 36 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 10.54 AM

കന്യാസ്ത്രീകളുടെ അറസ്റ്റ് ഇന്നും പ്രക്ഷുബ്ദ്ധമാകും : ഇരുസഭകളിലും നോട്ടീസ് നല്‍കി കോണ്‍ഗ്രസ് എംപിമാര്‍

uploads/news/2025/07/793548/parliament.jpg

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുസഭകളിലും ഇന്നും പ്രതിഷേധിക്കാന പ്രതിപക്ഷ നേതാക്കള്‍. ലോകസ്ഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കേരള എംപിമാരായ ഹൈബി ഈഡനും ഷാഫി പറമ്പിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം പ്രതിഷേധിച്ചതിന് സമാനമായ പ്രതിഷേധത്തിനാണ് ഇന്നും ഒരുങ്ങുന്നത്.

അതിനിടയില്‍ യുഡിഎഫ് എംപിമാരുടെ പ്രതിനിധിസംഘം ഇന്ന് ഛത്തീസ്ഗഡില്‍ എത്തിയിരിക്കുകയാണ്. എന്‍.കെ. പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ബെന്നി ബെഹന്നാന്‍ എന്നിവര്‍ അടക്കമുള്ള എം.പി.മാരും എംഎല്‍എ മാരും സംഘത്തിലുണ്ട്. ഛത്തിസ്ഗഡ് സര്‍ക്കാരും ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തിയെന്നും അനുകൂലമായ തീരുമാനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാകോടതിയില്‍ സമര്‍പ്പിച്ചേക്കും.

ജാമ്യം കിട്ടാത്ത കുറ്റമായ മതപരിവര്‍ത്ത നിരോധന നിയമവും മനുഷ്യക്കടത്തുമാണ് കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തേ മതപരിവര്‍ത്തനത്തിനും മനുഷ്യക്കടത്തിനും പ്രലോഭിപ്പിച്ച് പെണ്‍കുട്ടികളെ ഇരയാക്കി എന്നാണ് നേരത്തേ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും നടത്തിയത്. പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തും മതം മാറ്റാനുള്ള ശ്രമവും നടന്നുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇന്ന് ഈ വിഷയം പാര്‍ലമെന്റില്‍ വീണ്ടും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരികയാണ്.

Ads by Google
Tuesday 29 Jul 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google