Sunday, March 22, 2026 Last Updated 40 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 29 Jul 2025 09.45 AM

മൂന്നൂറടി താഴ്ചയില്‍ കൊക്കയിലേക്ക് വീണു ; തലകീഴായി തൂങ്ങിക്കിടന്ന യുവാവിനെ രക്ഷപ്പെടുത്തി

uploads/news/2025/07/793541/chathanpara.jpg

തൊടുപുഴ: മഞ്ഞുമ്മല്‍ബോയ്‌സ് സിനിമയുടെ കഥയ്ക്ക് സമാനമായ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ വാഗമണ്ണില്‍ കൊക്കയില്‍ വീണുപോയ യുാവിന് അത്ഭുതകരമായ രക്ഷപ്പെടല്‍. തൊടുപുഴ വെങ്ങല്ലൂര്‍ നമ്പ്യാര്‍ മഠത്തില്‍ വിഷ്ണു എസ്. നായരാണ് മൂന്നൂറടി താഴ്ചയിലേക്ക് വീണതും ജീവിതത്തിലേക്ക് തിരിച്ചുകയറിയതും. അഗ്നിരക്ഷാസേനയുടെ കൈകളാണ് കുഴിയില്‍ നിന്നും കയറാന്‍ സഹായിച്ചത്. പോലീസുകാാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം ശക്തമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെയാണ് വിഷ്ണുവിന് പുനര്‍ജ്ജന്മം കിട്ടിയത്.

ഞായറാഴ്ച രാത്രിയിലായിരുന്നു വിഷ്ണു അപകടത്തില്‍ പെടുന്ന സാഹചര്യം ഉണ്ടായത്. വാഗമണ്‍ കാണാന്‍ വെങ്ങല്ലൂരില്‍ നിന്നും യാത്ര തിരിച്ച സംഘത്തില്‍ പെട്ടയാളായിരുന്നു വി്ഷ്ണു എസ് നായര്‍. വാഗമണ്‍ പുള്ളിക്കാനം റൂട്ടിലെ കുമ്പങ്കാനം ചാത്തന്‍പാറ വ്യൂപോയിന്റിന് സമീപം പത്തരയോടെയാണ് കാര്‍ നിര്‍ത്തി ഇറങ്ങിയത്. തിരികെ വാഹനത്തില്‍ എല്ലാവരും കാണാന്‍ കയറുമ്പോഴാണ് വിഷ്ണു ഇല്ലെന്ന് മനസ്സിലായത്. ഇതിനിടയില്‍ താഴെ നിന്നും നിലവിളി കേള്‍ക്കുകയും ചെയ്തു. വിഷ്ണു അവിടെ തങ്ങി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നിധിന്‍ താഴേയ്ക്ക് ഇറങ്ങിയപ്പോഴേയ്ക്കും വിഷ്ണു കൂടുതല്‍ താഴേയ്ക്ക് ഊര്‍ന്നുപോയി.

മുഖമടിച്ചുവീണ നിധിനെ മറ്റുകൂട്ടുകാര്‍ ചേര്‍ന്ന് വലിച്ചുകയറ്റി. ഇതിനിടയില്‍ മറ്റൊരു സുഹൃത്ത് അമല്‍ അഗ്നിശമനസേനയെ വിളിച്ചിരുന്നു. മൂലമറ്റം, തൊടുപുഴയിലുമുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. ഇതിനിടെ കൂട്ടുകാര്‍ വിളിച്ചപ്പോള്‍ വിഷ്ണു വിളികേള്‍ക്കുകയും ചെയ്്തതോടെ ഒരു അഗ്നിരക്ഷാ സേനാംഗവും സിവില്‍ ഡിഫന്‍സ് അംഗവും സുരക്ഷാ ബെല്‍റ്റ് ധരിച്ച് വടത്തിലൂടെ അതിസാഹസികമായി താഴേയ്ക്കിറങ്ങി. കല്ലും മുള്ളും ഇരുട്ടും തണുപ്പുമെല്ലാം മറികടന്ന് ഇവര്‍ വിഷ്ണുവിനെ വളരെ സൂക്ഷിച്ച് മുകളിലേക്ക് കയറ്റി.

പുലര്‍ച്ചെ ഒന്നരയോടെയാണ് വിഷ്ണുവിനെ മുകളില്‍ എത്തിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ വിഷ്ണുവിനെ തൊടുപുഴ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സക്കായി ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായ പരിക്കുണ്ട്. തോളെല്ല് പൊട്ടി. വിഷ്ണു തിരുവനന്തപുരത്ത് എന്‍ജിനീയറാണ്. വിഷ്ണുവിന്റെ ഭാര്യ പാര്‍വ്വതി ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെയാണ് വിഷ്ണുവിനെ പ്രവേശിപ്പിച്ചിരിക്കുന്നതും. ആശുപത്രിയിലെത്തിച്ച് കുറച്ചുകഴിഞ്ഞാണ്, വിഷ്ണുവിനാണ് അപകടം പറ്റിയതെന്ന് പാര്‍വതി അറിഞ്ഞത്. ബുധനാഴ്ച രാത്രിയില്‍ ഇതേ ഭാഗത്ത് വീണ എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് ചാക്കോ മരിച്ചിരുന്നു.

Ads by Google
Tuesday 29 Jul 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google