Sunday, March 22, 2026 Last Updated 39 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 02.52 PM

കോട്ടയം വൈക്കത്ത് മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞു ; പരിക്കേറ്റവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു

uploads/news/2025/07/793368/vaikkom.jpg

കോട്ടയം: വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായി. ഏകദേശം മുപ്പതോളം പേര്‍ വള്ളത്തില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. കാട്ടിക്കുന്ന് ഭാഗത്തേക്ക് പോകുന്ന വള്ളമായിരുന്നു മറിഞ്ഞതെന്നും ചിലര്‍ നീന്തി രക്ഷപ്പെട്ടെന്നുമാണ് വിവരം. ഒരാളെ കാണാതായതായി വിവരമുണ്ട്.

ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി എത്തി തിരിച്ചു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. 23 പേര്‍ നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റവരെ വൈക്കം താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. കാട്ടിക്കുന്ന് നിന്നും പാണാവള്ളിയിലേക്ക് പോയ വള്ളമായിരുന്നു മറിഞ്ഞത്.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പാണാവള്ളിയില്‍ നിന്നും കാട്ടിക്കുന്ന് ഭാഗത്തേക്ക് വന്നവരാണ് വള്ളം മറിഞ്ഞു വീണത്. സംഭവത്തില്‍ എല്ലാവരേയും രക്ഷപ്പെടുത്തിയെന്നാണ് വിവരം.

Ads by Google
Monday 28 Jul 2025 02.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google