Sunday, March 22, 2026 Last Updated 39 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 11.32 AM

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ചു

uploads/news/2025/07/793344/parliament.jpg

ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ ബഹളം. ഇരുസഭകളും ബഹളത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. ലോക്‌സഭയില്‍ ഇന്ത്യാബ്‌ളോക്കിലെ അംഗങ്ങള്‍ ഒറ്റക്കെട്ടായി നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. വലിയ ബഹളത്തിനിടയിലാണ് ചോദ്യോത്തരവേള നടക്കുന്നത്. ബഹളം തുടര്‍ന്നതോടെ പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

രണ്ടുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തിരമായി വിവരം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തള്ളിയിരുന്നു. നോട്ടീസില്‍ ക്രിസ്തീയ വിഭാഗത്തിനെതിരേ നടക്കുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുവസ്ത്രം ധരിച്ച് രാജ്യത്ത് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വലിയ ആക്രമണമാണ് നടക്കുന്നതെന്നും പാര്‍ലമെന്റിലെ ഇരു സഭകളിലും പ്രതിപക്ഷ എംപിമാര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങിയതിനാല്‍ ലോക്‌സഭയും രാജ്യസഭയും 12 മണി വരെ നിര്‍ത്തി വെച്ചിരിക്കുയാണ്. രാജ്യസഭയില്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസ് എല്ലാം സഭാ ഉപദ്ധ്യക്ഷന്‍ തള്ളിയിരുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയില്ല എന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. നേരത്തേ യുഡിഎഫിന്റെ പ്രധാന നേതാക്കള്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു. പ്ലക്കാര്‍ഡും മറ്റുമേന്തിയാണ് ഇവര്‍ കവാടത്തില്‍ പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ ഇടതു എംപിമാരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് മേലുള്ള ചര്‍ച്ചയാണ് ഇന്ന് പാര്‍ലമെന്റ് ഉദ്ദേശിച്ചിരുന്നത് 12 മണിക്കാണ് ഈ ചര്‍ച്ച. ഇതിനിടയിലാണ് അടിയന്തിരപ്രമേയമായി കന്യാസ്ത്രീകളുടെ വിഷയം പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുകയാണ്.

Ads by Google
Monday 28 Jul 2025 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google