Sunday, March 22, 2026 Last Updated 39 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 10.39 AM

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം

uploads/news/2025/07/793340/parliament.jpg

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം. അടിയന്തിരപ്രമേയത്തിന് പ്രതിപക്ഷ എംപി.മാര്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. പാര്‍ലമെന്റിലെ ഇരു സഭകളിലും കോണ്‍ഗ്രസ് - സിപിഎം എംപിമാരാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാനാണ് ആവശ്യം. പാര്‍ലമെന്റിന് മുന്നില്‍ ഇന്ത്യാസഖ്യം പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. പുറത്ത് ഇടതുപക്ഷവും പ്രതിഷേധപ്രകടനവുമായി രംഗത്ത് വരും. നേരത്തേ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന്‍െ കവാടത്തില്‍ പ്രതിഷേധം ആരംഭിച്ചു. ഇടതുഎംപിമാരും ഉടന്‍ പ്രതിഷേധവുമായി രംഗത്ത് വന്നേക്കും. സഭാ നടപടികള്‍ തുടങ്ങുമ്പോള്‍ രണ്ടു സഭയിലും പ്രതിഷേധിക്കാനാണ് ഉദ്ദേശം. ഇൗ വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും വിവിധ എംപിമാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാക്കോടതി പരിഗണിക്കും. കന്യാസ്ത്രീകളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന യുവതികളെ മൊഴി മാറ്റിച്ച് മതപരിവര്‍ത്തന കുറ്റം ചുമത്താന്‍ ശ്രമം ഉണ്ടെന്നാണ് സന്യാസസമൂഹം ഉന്നയിക്കുന്ന ആരോപണം.

Ads by Google
Monday 28 Jul 2025 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google