Sunday, March 22, 2026 Last Updated 39 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 28 Jul 2025 10.05 AM

ട്രാഫിക് കേസുകളിലെ പിഴത്തുകത്തട്ടിപ്പ് ; എസ്‌ഐമാരുടെ പങ്കാളിത്തവും അന്വേഷിക്കും

uploads/news/2025/07/793337/police1.jpg

കൊച്ചി: ട്രാഫിക് കേസുകളില്‍ പിഴത്തുകയില്‍ പോലീസ് ഉദ്യോഗസ്ഥ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ എസ്‌ഐമാര്‍ക്കും പങ്കാളിത്തമുണ്ടോയെന്ന അന്വേഷണം. ട്രാഫിക് പോലീസ് എടുക്കുന്ന പെറ്റിക്കേസുകളില്‍ 16 ലക്ഷം രൂപയുടെ ക്രമക്കേട് കാട്ടിയ വനിത സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മറ്റു പോലീസുകാര്‍ക്കും പങ്കുണ്ടോ എന്നാണ് അന്വേഷിക്കുക.

റൈട്ടര്‍ ശാന്തികൃഷ്ണന്‍ തട്ടിയെടുത്തത് 16 ,76,650 രൂപയാണ്. 2018 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെ പോലീസ് പിഴയടപ്പിച്ച തുക ബാങ്കിലടയ്ക്കാതെ രേഖകളില്‍ കൃത്രിമം കാട്ടി തട്ടിയെടുത്തെന്നാണ് കേസ്. ഇതില്‍ എസ്‌ഐമാര്‍ക്ക് സഹിതം പങ്കാളിത്തമുണ്ടെന്ന് സൂചനയുണ്ടോ എന്ന കാര്യമാകും പരിശോധിക്കുക. ഇവര്‍ ജോലി ചെയ്തിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന എല്ലാ എസ്‌ഐമാരെയും ചോദ്യം ചെയ്യാനാണ് തീരുമാനം. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക.

വാഴക്കുളത്ത ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന വീട് തട്ടിയെടുത്ത തുക കൊണ്ടായിരുന്നോ എന്നും അന്വേഷിക്കും. മൂവാറ്റുപുഴ, വാഴക്കുളം ഉള്‍പ്പെടെ പല സേ്റ്റഷനിലും ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. ഇവിടെയും തട്ടിപ്പുനടന്നോ എന്ന് അന്വേഷിക്കും. കേസന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും.
മൂവാറ്റുപുഴ ട്രാഫിക് എസ്.ഐ. ടി. സിദ്ദിഖിനോട് ജില്ല പോലീസ് മേധാവി ഇതു സംബന്ധിച്ച വിശദീകരണം ആരാഞ്ഞിരുന്നു. തുടര്‍ന്ന് ജൂലായ് 21-ന് എസ്.ഐ. നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തി.

Ads by Google
Monday 28 Jul 2025 10.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google