Monday, March 23, 2026 Last Updated 58 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Jul 2025 07.39 PM

കൊല്ലത്ത് ക്ലിനിക്കിൽ വനിതാ ഡോക്ട‌റെ പീഡിപ്പിക്കാൻ ശ്രമം; പത്തനാപുരം സ്വദേശി അറസ്റ്റിൽ

uploads/news/2025/07/793227/7.gif
photo - facebook

കൊല്ലം : പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ പോലീസ് പിടിയിലായില്‍. പത്തനാപുരത്തെ ദന്തൽ ക്ലിനിക്കിലായിരുന്നു സംഭവം. ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ, ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ നിലവിളിച്ചുകൊണ്ട് ഡോക്ടർ കുതറി ഓടി. ഇതോടെയാണ് പീഡനശ്രമം പുറത്തായത്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Ads by Google
Sunday 27 Jul 2025 07.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google