Monday, March 23, 2026 Last Updated 57 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Jul 2025 06.19 PM

ശശി തരൂര്‍ ‘ ഇപ്പോള്‍ അനുഭവിക്കുന്നത് ഉയരം കൂടിപ്പോയതിന്റെ പ്രശ്നം ’ ഇരുകയ്യും നീട്ടി സ്വീകരിക്കണം: അടൂര്‍ ഗോപാല കൃഷ്ണന്‍

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യ പ്രഭാഷകന്‍ ശശി തരൂര്‍ യായിരുന്നു
uploads/news/2025/07/793226/6.gif
photo - facebook

തിരുവനന്തപുരം: ശശി തരൂർ അനുഭവിക്കുന്നത് 'ഉയരം' കൂടിപ്പോയതിന്റെ പ്രശ്നം എന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ശരാശരിക്കാർ മാത്രം മതിയെന്ന കാഴ്ചപ്പാടാണ് മലയാളിക്കെന്നും ഒരാൾ കുറച്ച് ഉയർന്നാൽ വെട്ടിക്കളയും, തരൂരിനെ രാഷ്ട്രീയത്തിലും എല്ലായിടത്തും ഇരുകയ്യും നീട്ടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ശശി തരൂരിന് പി കേശവദേവ് പുരസ്‌കാരം നൽകുന്ന ചടങ്ങിലാണ് അടൂരിന്റെ്‌ പരാമർശം.

അതേസമയം പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ മുഖ്യ പ്രഭാഷകന്‍ ശശി തരൂര്‍ യായിരുന്നു .തരൂര്‍ ഏതെങ്കിലും പ്രധാന സ്ഥാനത്തേക്ക് വരേണ്ട ആളാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.പുതിയ വാക്കുകള്‍ കണ്ടെത്തുന്നതില്‍ പ്ര​​ഗൽഭനായ ഡോ ശശി തരൂര്‍ ഗ്രേറ്റസ്റ്റ് വേഡ്‌സ് സ്മിത്ത് ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

Ads by Google
Sunday 27 Jul 2025 06.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google