Monday, March 23, 2026 Last Updated 55 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 27 Jul 2025 09.23 AM

തോരാ മഴ; സംസ്ഥാനത്ത് ഡാമുകൾ തുറന്നു

rain

കൽപ്പറ്റ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു. ബാണാസുര സാ​ഗർ, പെരിങ്ങൽകുത്ത്, കക്കയം, ചുള്ളിയാർ, മാട്ടുപ്പെട്ടി, ഷോളയാർ‌, തെന്മല പരപ്പാർ, പീച്ചി, പഴശ്ശി ഡാമുകൾ തുറന്നു. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ബാണാസുര സാ​ഗർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. സ്പിൽവേ ഷട്ടറുകൾ 75 സെന്റിമീറ്റർ ഉയർത്തും. 61 ക്യുമെക്സ് വെള്ളമാണ് ഒഴുക്കി വിടുന്നത്.

നിലവിൽ രണ്ട്, മൂന്ന് നമ്പർ ഷട്ടറുകളും കൂടി 60 സെന്റീമീറ്ററായി ഉയർത്തി സെക്കൻ്റിൽ 48.8 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Ads by Google
Sunday 27 Jul 2025 09.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google