Monday, March 23, 2026 Last Updated 58 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Jul 2025 04.27 PM

കാസര്‍ഗോഡ് പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി

സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്ന് കീഴടങ്ങുകയായിരുന്നു.
uploads/news/2025/07/793064/2.gif
photo - facebook

കാസര്‍ഗോഡ് : ചിറ്റാരിക്കാലിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ആയിരുന്ന ഫാ. പോൾ തട്ടുംപറമ്പിൽ ആണ് കാസര്‍ഗോഡ് കോടതിയിൽ കീഴടങ്ങിയത്.

17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഫാ. പോൾ തട്ടുംപറമ്പിലിനെതിരായ കേസ്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാൾ ഇന്ന് കീഴടങ്ങുകയായിരുന്നു.

അതേസമയം കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവിൽ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് പുരോഹിതന്‍ തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു .

Ads by Google
Saturday 26 Jul 2025 04.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google