Monday, March 23, 2026 Last Updated 58 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Jul 2025 02.47 PM

'75 ശതമാനം അംഗീകാരം'; നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവ്, സര്‍വേ

narendra modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവെന്ന് സര്‍വേ. 75 ശതമാനം അപ്രൂവല്‍ റേറ്റിങ്ങോടെ ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവ് എന്ന സ്ഥാനത്ത് മോദി തുടരുകയാണെന്ന് മോര്‍ണിങ് കണ്‍സള്‍ട്ടിന്റെ പുതിയ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ്ങില്‍ പറയുന്നു.

ജൂലൈ 4 നും 10 നും ഇടയില്‍ നടത്തിയ റേറ്റിങ്ങിലാണ് ലോകത്തിലെ ഏറ്റവും വിശ്വസനീയനായ നേതാവായി മോദിയെ തെരഞ്ഞെടുത്തത്. ദക്ഷിണ കൊറിയയുടെ ലീ ജെയ്-മ്യുങ് (59 ശതമാനം), അര്‍ജന്റീനയുടെ ജാവിയര്‍ മിലി (57 ശതമാനം), കാനഡയുടെ മാര്‍ക്ക് കാര്‍ണി (56 ശതമാനം) തുടങ്ങിയ നേതാക്കളെ മറികടന്നാണ് മോദി ആഗോള പട്ടികയില്‍ മുന്നിലെത്തിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 44 ശതമാനവുമായി എട്ടാം സ്ഥാനത്താണ്. അന്താരാഷ്ട്ര വേദികളിലെ മോദിയുടെ ജനപ്രീതിയാണ് റേറ്റിങ്ങില്‍ പ്രതിഫലിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

Ads by Google
Saturday 26 Jul 2025 02.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google